ഒറ്റപ്പാലം: വേങ്ങശ്ശേരി വയങ്കാവ് റോഡിന് കുറുകെ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. എട്ട് വൈദ്യുതി കാലുകൾ തകർന്നതിനാൽ പ്രദേശം പൂർണമായും ഇരുട്ടിലായി. വയങ്കാവ്-മുളഞ്ഞൂർ റോഡിൽ എ.എൽ.പി സ്കൂളിന് സമീപത്തെ നെല്ലിമരമാണ് കടപുഴകിയത്. വൈദ്യുതി കാലുകൾ തകർന്നതിനാൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ സമയമെടുക്കുമെന്നാണ് വിവരം. റോഡ് തടസ്സപ്പെട്ടതോടെ വേങ്ങശ്ശേരി സെന്ററിൽ നിന്നുള്ള മറ്റൊരു പാതയെയാണ് മുളഞ്ഞൂരിലെത്താൻ വാഹനയാത്രക്കാർ ആശ്രയിക്കുന്നത്. സംഭവത്തിൽ ആർക്കും ആളപായമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.