അംഗോളയിൽനിന്ന് ജയിൽ മോചിതനായ രഞ്ജിത്ത് നാട്ടിലെത്തി

പാലക്കാട്: അംഗോളയിൽ നാലുമാസത്തോളം തടവിൽ കഴിഞ്ഞ യുവാവ് ജയിൽ മോചിതനായി വീട്ടിലെത്തി. പാലക്കാട് പള്ളിപ്പുറം വടക്കേ വീട്ടിൽ രഞ്ജിത്ത് രവിയാണ് (25) ഞായറാഴ്ച പുലർച്ച നാട്ടിലെത്തിയത്.ജോലി ചെയ്തിരുന്ന സ്വകാര്യസ്ഥാപനം വ്യാജപരാതി നൽകിയതോടെയാണ് താൻ ജയിലിലായതെന്ന് രഞ്ജിത്ത് പറഞ്ഞു. മുഖ്യമന്ത്രി, ഡി.ജി.പി, വിദേശകാര്യമന്ത്രി, എം.പി എന്നിവർക്ക് രക്ഷിതാക്കൾ നൽകിയ പരാതിയെത്തുടർന്നുള്ള ഇടപെടലിലാണ് രഞ്ജിത്ത് പുറത്തിറങ്ങിയത്.

അംഗോളയില സ്വകാര്യ കമ്പനിയിൽ വെയർ ഹൗസ് മാനേജറായി 2020ലാണ് പ്രവേശിക്കുന്നത്. രണ്ടുവർഷത്തെ കരാറിലായിരുന്നു ജോലി. അവധിക്ക് അപേക്ഷിച്ചപ്പോൾ സ്ഥാപനം നിഷേധിച്ചു. ജോലിയുപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചെങ്കിലും സ്ഥാപനം സമ്മതിച്ചില്ല.

കമ്പനിയിലെ സ്റ്റോക്കിൽ തിരിമറി നടത്തിയെന്നാരോപിച്ച് സ്ഥാപനം വ്യാജ പരാതി നൽകി.ജയിലിൽ പൊലീസുകാരുടെ മർദനമേൽക്കേണ്ടിവന്നു. വെള്ളിയാഴ്ചയാണ് അംഗോളയിലെ കോടതി നടപടി പൂർത്തിയായി നാട്ടിലേക്ക് വിമാനം കയറിയത്. ജയിലിൽ വലിയ പീഡനങ്ങളാണ് അനുഭവിച്ചതെന്നും രഞ്ജിത്ത് പറഞ്ഞു.

Tags:    
News Summary - Ranjith came home Released from prison in Angola

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.