പേ​രൂ​ർ ക​യ്പ​യി​ൽ പാ​ട​ശേ​ഖ​ര​ത്തി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് മ​രു​ന്ന​ടി​ക്കു​ന്നു

നെല്ലിന് പുഴുക്കേട്; ഡ്രോണിന്‍റെ സഹായം തേടി കർഷകർ

പത്തിരിപ്പാല: നെൽപാടങ്ങളിൽ വ്യാപക ഓലചുരുട്ടി പുഴു രോഗം പടർന്നതോടെ മരുന്നടിക്കാൻ തമിഴ്നാട്ടിൽനിന്ന് ഡ്രോൺ കൊണ്ടുവന്നു. മങ്കര ഗ്രാമപഞ്ചായത്തിലെ അതിർകാട്, ലക്കിടി പേരൂർ പഞ്ചായത്തിലെ കയ്പയിൽ എന്നീ പാടശേഖരങ്ങളിലെ 30 ഏക്കറോളം വരുന്ന നെൽപാടത്താണ് ഡ്രോണിന്റെ സഹായത്തോടെ മരുന്നടി തുടങ്ങിയത്. രണ്ടു പാടശേഖരങ്ങളിലായി 30 ഏക്കറോളം വരുന്ന നെൽകൃഷിയിൽ വ്യാപക പുഴുശല്യം കണ്ടതോടെയാണ് കർഷകർ പുതിയ മാർഗം സ്വീകരിച്ചത്.

എത്രയും വേഗം മരുന്നടി പൂർത്തീകരിച്ചില്ലെങ്കിൽ ഇല കുറ്റിയായി മാറും. 30 ഏക്കർ നെൽകൃഷി പൂർണമായി നശിക്കും.ഇത്രയും അധികം സ്ഥലത്ത് മരുന്നടിക്കാൻ തൊഴിലാളികളെ കിട്ടാത്തത് കർഷകരെ ആശങ്കയിലാക്കിയിരുന്നു. ഒരു ഏക്കർ മരുന്നടിക്കാൻ 750 രൂപ മാത്രമാണ് ചെലവ്. ഒരു ഏക്കർ കൃഷിയിൽ ഏഴു മിനുറ്റ് കൊണ്ട് മരുന്നടി പൂർത്തീകരിക്കും. രണ്ടാഴ്ചയായി നെൽകൃഷിയിലാണ് വ്യാപക പുഴുക്കേട് കണ്ട് തുടങ്ങിയത്.

കാലാവസ്ഥ വ്യതിയാനമാണ് പുഴുക്കേട് വ്യാപിക്കാൻ കാരണമെന്ന് കർഷകർ പറഞ്ഞു.ഒരു ദിവസം കൊണ്ട് 30, 40 ഏക്കറിൽ മരുന്നടിക്കാൻ ഡ്രോണിന് കഴിയും. തിരുപ്പൂരിൽ നിന്നാണ് ഇത് കൊണ്ടുവന്നത്. ചെലവ് കുറവും എളുപ്പത്തിൽ മരുന്നടി പൂർത്തീകരിക്കാൻ കഴിയും എന്നതുമാണ് പ്രത്യേകത.

Tags:    
News Summary - Rice disease; Farmers seek the help of drones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.