ആലത്തൂർ: നെല്ലും പതിരും വേർതിരിക്കാൻ ആലത്തൂരിൽ യന്ത്രമെത്തി. നിയോജക മണ്ഡലം സമഗ്ര കാർഷിക വികസന പദ്ധതിയായ 'നിറ'യിലാണ് യന്ത്രമെത്തിച്ചത്. കൊയ്തെടുത്ത നെല്ലിലെ പതിര് കാറ്റിെൻറ ഗതിക്കനുസൃതമായി മുറത്തിൽ കോരി പൊക്കിയിട്ട് വേർതിരിച്ചെടുത്തിരുന്നതാണ് കാർഷിക മേഖലയിലെ പരമ്പരാഗത രീതി. ഈ പ്രവൃത്തിയാണ് യന്ത്രത്തിലൂടെ കാറ്റിനെ കാത്തിരിക്കാതെ നിർവഹിക്കാൻ കഴിയുക.
വിന്നോവർ എന്നാണ് യന്ത്രത്തിെൻറ പേര്. ഒരു മണിക്കൂറിൽ 35 ചാക്ക് നെല്ലിലെ പതിര് വേർതിരിക്കാൻ കഴിയുന്നതാണ് യന്ത്രം. പത്തോളം തൊഴിലാളികളുടെ മണിക്കൂറുകളോളം വരുന്ന അധ്വാനമാണ് യന്ത്രം ഒരു മണിക്കൂറിൽ നിർവഹിക്കുന്നത്. കൂട്ടിയിട്ട നെല്ല് കൂനയിലേക്ക് യന്ത്രത്തിലെ കുഴൽ പൂഴ്ത്തി യന്ത്രം പ്രവർത്തിപ്പിച്ചാൽ യന്ത്രത്തിനകത്തെ ഫാനിെൻറ കാറ്റിൽ പതിര് പുറന്തള്ളുന്നതാണ് സംവിധാനം.
പതിര് കളഞ്ഞ നെല്ല് മറ്റൊരു കുഴലിലൂടെ ചാക്കിലോ പാത്രത്തിലോ നിറക്കാനും സംവിധാനമുണ്ട്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന സംവിധാനമാണ്. കിലോ നെല്ലിന് 25 പൈസയോളമെ ചെലവുവരൂ. ചിറ്റിലഞ്ചേരി മുതുകുന്നിയിൽ കെ.ഡി. പ്രസേനൻ എം.എൽ.എ യന്ത്രത്തിെൻറ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻറ് എം. മായൻ അധ്യക്ഷത വഹിച്ചു. ഹരിത മിത്ര സൊസൈറ്റി പ്രസിഡൻറ് വി. ആറുണ്ണി, സെക്രട്ടറി ഫുവാദ്, കൃഷി ഓഫിസർ മോഹൻരാജ് എന്നിവർ സംസാരിച്ചു. മോഹൻദാസ് സ്വാഗതവും സി. സുധാകരൻ നന്ദിയും പറഞ്ഞു. യന്ത്രം ആവശ്യമുള്ളവർക്ക് നിറ ഹരിത മിത്ര സൊസൈറ്റി യന്ത്രങ്ങൾ സ്ഥലത്ത് എത്തിക്കും. 9446639041.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.