ഷൊർണൂർ: പൂട്ടിക്കിടന്ന വീട്ടിൽനിന്ന് 22 പവൻ സ്വർണാഭരണങ്ങളും 13,000 രൂപയും മോഷ്ടിച്ച കേസിലെ പ്രതിയെ ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മയ്യനാട് താഴെ ചെപ്പങ്ങത്തോട്ടത്തിൽ ബുള്ളറ്റ് സാലു എന്നറിയപ്പെടുന്ന സാലു (36) ആണ് അറസ്റ്റിലായത്.
പാലാട്ട് റോഡിലെ ഷൈനിന്റെ വീട്ടിൽ മാർച്ച് ഒമ്പതിന് രാത്രിയാണ് മോഷണം നടന്നത്. വീട് പൂട്ടി കുടുംബം വിനോദയാത്രക്ക് പോയതായിരുന്നു. മോഷണ സ്വർണം പാലക്കാട്ടെ ജ്വല്ലറിയിൽ വിൽപന നടത്തിയെന്ന് പ്രതി സമ്മതിച്ചു.
ഷൊർണൂർ ഡിവൈ.എസ്.പി ആർ.മനോജ് കുമാർ, സി.ഐ രവികുമാർ, എസ്.ഐ എം. മഹേഷ് കുമാർ, എ.എസ്.ഐമാരായ കെ.അനിൽകുമാർ, രാജീവ്, സി.പി.ഒ ടി.റിയാസ് എന്നിവരാണ് കേസന്വേഷിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.