ഷൊ​ർ​ണൂ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ടൗ​ണി​ലേ​ക്ക് നി​ർ​മി​ക്കു​ന്ന റോ​ഡ് 

ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ ജ​ങ്ഷ​ന് പു​തു​വ​ർ​ഷ​ത്തി​ൽ പു​തി​യ​ മു​ഖം

ഷൊ​ർ​ണൂ​ർ: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​തും വ​ലു​തു​മാ​യ ഷൊ​ർ​ണൂ​ർ റെ​യി​ൽ​വെ ജ​ങ്ഷ​ന് പു​തു​വ​ർ​ഷ​ത്തി​ൽ ഏ​റെ പു​തു​മ കൈ​വ​രും. ഇ​ടു​ങ്ങി​യ റോ​ഡും പ്ര​വേ​ശ​ന ക​വാ​ട​വും പാ​ർ​ക്കി​ങ് ഗ്രൗ​ണ്ടു​മെ​ല്ലാം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​തി​ന് സ​മാ​ന​മാ​കും. ഒ​പ്പം എ​സ്ക​ലേ​റ്റ​ർ, എ.​സി വി​ശ്ര​മ​മു​റി അ​ട​ക്കം ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ങ്ങും.

അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 12.94 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ട് ര​ണ്ട് വ​ർ​ഷ​മാ​യി. 2024 ഡി​സം​ബ​റി​ൽ പൂ​ർ​ത്തി​യാ​കേ​ണ്ട പ്ര​വൃ​ത്തി​ക​ൾ ഇ​നി പു​തി​യ വ​ർ​ഷ​ത്തി​ലാ​കും പൂ​ർ​ണ​മാ​വു​ക. ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന സ്റ്റേ​ഷ​ന്റെ അ​വ​സ്ഥ ദ​യ​നീ​യ​മാ​യി​രു​ന്നു. ഇ​തി​നാ​ണ് പു​തി​യ വ​ർ​ഷ​ത്തി​ൽ അ​ടി​മു​ടി മാ​റ്റം വ​രു​ക.

സ്റ്റേ​ഷ​ന് മു​ന്നി​ലൂ​ടെ​യു​ള്ള റോ​ഡ് അ​സൗ​ക​ര്യ​ങ്ങ​ൾ നി​റ​ഞ്ഞ​താ​യി​രു​ന്നു. ഇ​ടു​ങ്ങി​യ റോ​ഡ​രി​കി​ൽ ത​ന്നെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത്. സ്റ്റേ​ഷ​നി​ലോ​ടു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ളും വ​ഴി​യ​രി​കി​ലാ​ണ് നി​ർ​ത്തി​യി​ട്ടി​രു​ന്ന​ത്. ഈ ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ്റ്റേ​ഷ​ന് മു​ന്നി​ലൂ​ടെ ടൗ​ണി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ന്റെ ഗ​തി ത​ന്നെ മാ​റ്റി വി​ടു​ക​യാ​ണ്. പു​തി​യ റോ​ഡി​ന്റെ പ​ണി അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. സ്റ്റേ​ഷ​നി​ൽ​നി​ന്ന് ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കു​ള്ള ദൈ​ർ​ഘ്യ​വും കു​റ​യും. 5000 ച​തു​ര​ശ്ര​യ​ടി പാ​ർ​ക്കി​ങ് ഗ്രൗ​ണ്ടാ​ണ് പൂ​ർ​ത്തി​യാ​ക്കു​ക. പ​ഴ​യ റോ​ഡി​ന്റെ സ്ഥ​ലം വി​നി​യോ​ഗി​ക്കാ​നാ​വു​മെ​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ങ്ങും. വി​ശാ​ല​മാ​യ ക​വാ​ട​ങ്ങ​ളു​ടെ പ​ണി ന​ട​ന്നു വ​രു​ന്നു. സ്റ്റേ​ഷ​ന് മു​ൻ​വ​ശം സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കും.

പു​തി​യ മേ​ൽ​പാ​ലം നി​ർ​മി​ച്ച് ക​ഴി​ഞ്ഞു. പ​ഴ​യ മേ​ൽ​പ്പാ​ല​ത്തി​ന്റെ അ​റ്റ​കു​റ്റ​പ്പ​ണി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തു​കൂ​ടി പൂ​ർ​ത്തി​യാ​യി തു​റ​ന്നു​കൊ​ടു​ത്താ​ൽ പ്ലാ​റ്റ്ഫോ​മു​ക​ളി​ലേ​ക്ക് ക​യ​റാ​നും ഇ​റ​ങ്ങാ​നു​മു​ള്ള ബു​ദ്ധി​മു​ട്ടും മാ​റും. സ്റ്റേ​ഷ​ന് മു​മ്പി​ൽ മ​ലി​ന​ജ​ല​വും മാ​ലി​ന്യ​വും കെ​ട്ടി​ക്കി​ട​ന്ന ഭാ​ഗം പൂ​ർ​ണ​മാ​യും നി​ക​ത്തി പു​തി​യ അ​ഴു​ക്ക് ചാ​ൽ നി​ർ​മി​ച്ചു. സം​ര​ക്ഷ​ണ​ഭി​ത്തി​ക​ളു​ടെ നി​ർ​മാ​ണം ന​ട​ന്നു വ​രു​ന്നു. മേ​ൽ​ക്കൂ​ര​യി​ല്ലാ​ത്ത പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ അ​ത് നി​ർ​മി​ക്കും. ആ​വ​ശ്യ​മാ​യ ശു​ചി മു​റി​ക​ളും നി​ർ​മി​ക്കും. കൂ​ടു​ത​ൽ തു​ക വ​ക​യി​രു​ത്തി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള സ്റ്റേ​ഷ​നാ​യി ഷൊ​ർ​ണൂ​ർ മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

News Summary - Shornur Railway Junction gets a new look in the New Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.