അലനല്ലൂർ: റോഡുകളിൽ തെരുവുനായ് ശല്യം രൂക്ഷമായതോടെ യാത്രക്കാർ ഭീതിയിൽ. ഭീമനാട് -നാട്ടുകൽ റോഡിലെ വിവിധ ഇടങ്ങളിലാണ് തെരുവ് നായ്ക്കൾ കൂട്ടത്തോടെ തമ്പടിക്കുന്നത്.
നായ്ക്കൾ ബൈക്കിന് പിന്നാലെ ഓടുന്നത് പതിവ് സംഭവമായിട്ടുണ്ട്. ഭീമനാട് ജങ്ഷനിൽനിന്ന് ബസ് ഇറങ്ങി വടശ്ശേരിപുറം ഭാഗത്തേക്ക് പോകുന്ന നിരവധി കുട്ടികളും തെരുവുനായ് ശല്യം കൊണ്ട് പൊറുതിമുട്ടുകയാണ്. തെരുവ് നായ്ക്കളെ നിയന്ത്രിക്കാനുള്ള പദ്ധതികൾ പഞ്ചായത്ത് അധികൃതർ നടപ്പാക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. റോഡുകളിൽ അലക്ഷ്യമായി മാലിന്യം എറിയുന്നതും നായ്ക്കളുടെ വിഹാരത്തിന് ആക്കം കൂട്ടുന്നു.
പലയിടത്തും കഴിഞ്ഞ ദിവസങ്ങളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റ സംഭവം ഉണ്ടായതോടെ വടശ്ശേരി പുറത്തെ ആളുകൾ ഭീതിയിലാണ്. തെരുവുനായ് ശല്യം പരിഹരിക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് വടശ്ശേരിപ്പുറം പൗരസമിതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.