പാലക്കാട്: വിവാഹ വാഗ്ദാനം നൽകി സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. മലപ്പുറം വല്ലപ്പുഴ സ്വദേശി മജീദ് (38) എന്ന പുതിയാപ്പിള മജീദിനെയാണ് പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
പാലക്കാട് സ്വദേശിനിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 1.80 ലക്ഷം രൂപയുടെ സ്വർണം കൈയിലാക്കിയ കേസിൽ അറസ്റ്റിലായ മജീദ് ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയായിരുന്നു.
2014ലാണ് കേസിനാസ്പദമായ സംഭവം. മജീദിനെതിരെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച കേസുകളുണ്ട്.
ഒറ്റപ്പാലം പാവുകോണം എന്ന സ്ഥലത്ത് നിന്നാണ് മജീദിനെ സൗത്ത് പൊലീസ് പിടികൂടിയത്. സൗത്ത് അഡീഷനൽ എസ്.ഐ നാരായണൻകുട്ടി, എസ്.സി.പി.ഒമാരായ എം. സുനിൽ, രവി, വി. രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.