കുമരനെല്ലൂർ: കഴിഞ്ഞ ദിവസം നിര്യാതനായ പ്രമുഖ ഖുർആൻ, ഹദീസ് പണ്ഡിതൻ കുമരനെല്ലൂർ കക്കിടി അബ്ദുൽ ഖാദർ മൗലവിയുടെ വിയോഗത്തോടെ ഓർമയായത് നിശ്ശബ്ദ പ്രവർത്തനങ്ങളിലൂടെ സമുദായത്തിനും സമൂഹത്തിനും വേണ്ടി പ്രയത്നിച്ച മനുഷ്യസ്നേഹിയെ.
കോവിഡ് ഭേദമായ ശേഷം കോഴിക്കോട് മിംസ് ആശുപത്രിയിൽ ന്യുമോണിയ ചികിത്സയിലായിരിക്കെയാണ് അന്ത്യം. പരേതനായ അബ്ദുറഹ്മാൻ മുസ്ലിയാരുടെയും കുമരനെല്ലൂർ അറക്കൽ മൂപ്പർ എന്ന പേരിൽ പ്രശസ്തനായ പണ്ഡിതൻ കുഞ്ഞിമരക്കാർ മുസ്ലിയാരുടെ മകൾ ഫാത്വിമയുടെയും മകനാണ് കക്കിടി അബ്ദുൽ ഖാദർ മൗലവി.
മദീന യൂനിവേഴ്സിറ്റിയിലെ പഠനശേഷം അജ്മാനിൽ പ്രബോധന പ്രവർത്തനങ്ങളിൽ വ്യാപൃതനായ അദ്ദേഹം നിരവധി വർഷം അവിടെയായിരുന്നു. പ്രയാസപ്പെടുന്നവരുടെ അത്താണിയായിരുന്നു. 'മാധ്യമ'ത്തിെൻറ തുടക്കം മുതൽ എല്ലാ ഘട്ടങ്ങളിലും അതിെൻറ പ്രവർത്തനങ്ങളിൽ പങ്കാളിയായി.
അജ്മാൻ ഇസ്ലാമിക് കൾചറൽ സെൻറർ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. പടിഞ്ഞാറങ്ങാടി അൽഫലാഹ് സ്ഥാപനങ്ങൾ, കുമരനെല്ലൂർ സലഫി മസ്ജിദ്, സകാത് സമിതികൾ തുടങ്ങിയവയുടെ നിർമാണത്തിലും പ്രവർത്തനങ്ങളിലും നിർണായക പങ്കുവഹിച്ചു.കേരളത്തിനകത്തും പുറത്തും നിരവധി സുഹൃദ് വലയത്തിനുടമയായിരുന്നു. പ്രമുഖ ഇസ്ലാമിക പണ്ഡിതരുമായി അടുത്ത ബന്ധം പുലർത്തി. കേരളത്തിെൻറ വിവിധ ഭാഗങ്ങളിലെ ധാർമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉയർച്ചയിലും പങ്കുവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.