വേനൽ മഴയിൽ ഓടനൂരിൽ റോഡരികിൽ രൂപപ്പെട്ട ഗർത്തം
പറളി: കഴിഞ്ഞ ദവസം ചെയ്ത കനത്ത വേനൽ മഴയിൽ റോഡിന്റെ വശം കുത്തിയൊലിച്ചു പോയതോടെ പറളി-ഓടനൂർ റോഡിൽ അപകടക്കെണി. സംസ്ഥാന പാതയിൽ പറളി ചന്തപ്പുരയിൽ നിന്നും കോട്ടായി റോഡിൽ ബന്ധിപ്പിക്കുന്ന ഓടനൂർ ജങ്ഷൻ എത്തുന്നതിന് തൊട്ടുമുമ്പുള്ള ദേവസ്വം പറമ്പ് ഭാഗത്തേക്ക് തിരിയുന്ന കനാൽ പാലത്തിന് സമീപമാണ് റോഡ് കുത്തിയൊലിച്ച് ഗർത്തമായത്.
പറളി പഞ്ചായത്തിലെ ജലജീവൻ മിഷന്റെ പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുത്ത ഭാഗത്താണ് കുത്തിയൊലിച്ച് ഗർത്തം രൂപപ്പെട്ടത്. വാഹനങ്ങളും മറ്റും തൊട്ടടുത്തെത്തിയാലേ റോഡിലെ ഗർത്തം ശ്രദ്ധയിൽ പെടൂ. അപകടങ്ങളുണ്ടാകും മുമ്പ് റോഡിൽ അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.