ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു

നെ​ന്മാ​റ: ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ര്‍ ക​ത്തി​ന​ശി​ച്ചു. പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​തോ​ടെ നി​ര്‍ത്തി ഓ​ടി മാ​റി​യ​തി​നാ​ല്‍ വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച ദ​മ്പ​തി​ക​ള്‍ ര​ക്ഷ​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച രാ​വി​ലെ 11.30ഓ​ടെ നെ​ന്മാ​റ വി​ത്ത​ന​ശ്ശേ​രി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. പാ​ല​ക്കാ​ട് കി​ണാ​ശ്ശേ​രി ത​ണ്ണി​ശ്ശേ​രി​യി​ല്‍ ആ​ന​പ്പു​റം വീ​ട്ടി​ല്‍ റി​യാ​സ് (35), ഭാ​ര്യ ഹ​സീ​ന (30) എ​ന്നി​വ​രാ​ണ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്. നെ​ന്മാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി മ​ട​ങ്ങു​ന്ന വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഹ​സീ​ന​യാ​ണ് സ്കൂ​ട്ട​ര്‍ ഓ​ടി​ച്ചി​രു​ന്ന​ത്. നെ​ന്മാ​റ ബ്ലോ​ക്ക് ഓ​ഫി​സി​ന് സ​മീ​പ​മെ​ത്തി​യ​തും സ്കൂ​ട്ട​റി​ല്‍നി​ന്ന് പു​ക ഉ​യ​രു​ന്ന​താ​യി ക​ണ്ട​തോ​ടെ സ്കൂ​ട്ട​ര്‍ നി​ര്‍ത്തി​യി​ടു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ തീ ​പൂ​ര്‍ണ​മാ​യും പ​ട​ര്‍ന്ന് സ്കൂ​ട്ട​ര്‍ ക​ത്തി. കൊ​ല്ല​ങ്കോ​ട് നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷ സേ​ന​യെ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. വാ​ഹ​നം പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. തീ ​ക​ത്തി​യ​തോ​ടെ മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം പാ​ത​യി​ല്‍ ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം മു​ട​ങ്ങി.

Tags:    
News Summary - The running electric scooter caught fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.