കൂറ്റനാട്: ചാലിശ്ശേരി ഒന്നാം വാർഡിലെ പടാട്ടുകുന്നത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറത്തു വളപ്പിൽ ഷിനോയ് (28) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ 12:30നും ഒന്നരക്കും ഇടക്കാണ് മരണം നടന്നതെന്നാണ് സംശയിക്കുന്നത്.
മരണ കാരണം വ്യക്തമല്ല. പാടാട്ടുകുന്ന് അമ്പലത്തിനടുത്തുള്ള ഷെഡ്ഡിലാണ് തൂങ്ങിമരിച്ച മരിച്ച നിലയിൽ കണ്ടത്. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.
അച്ഛൻ: സുരേഷ്, അമ്മ: സതി, ഭാര്യ: ജിത്യ രവീന്ദ്രൻ, മകൾ: നൃത്ത. സഹോദരങ്ങൾ. ഷിജിത്, ഷിനിത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ചാലിശ്ശേരി പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.