കോട്ടായി: കതിര് നിരക്കുന്ന സമയത്ത് നെൽകൃഷിയിൽ വളപ്രയോഗത്തിനാവശ്യമായ രാസവളങ്ങൾക്ക് ക്ഷാമം രൂക്ഷം. യൂറിയയും അമോണിയം സൾഫേറ്റും പൊട്ടാഷും മിക്ക സ്ഥലങ്ങളിലും കിട്ടാനില്ല.
ഇതോടെ കർഷകർ നെേട്ടാട്ടത്തിലായി. സ്റ്റോക്ക് ഉള്ളിടങ്ങളിലാകെട്ട വില കുത്തനെ ഉയർത്തിയിട്ടുമുണ്ട്. കോട്ടായി, മാത്തൂർ, പെരിങ്ങോട്ടുകുറുശ്ശി മേഖലകളിലാണ് മാസങ്ങളായി രാസവള ക്ഷാമം നേരിടുന്നത്. വളമന്വേഷിച്ച് എത്തുന്ന കർഷകർ നിരാശരായി മടങ്ങുന്നത് പതിവായി മാറിയെന്ന് കോട്ടായിയിലെ രാസവള ഡിപ്പോ ഉടമകൾ പറയുന്നു.
അതേസമയം, യൂറിയയും പൊട്ടാഷും സൾഫേറ്റും കൃത്രിമക്ഷാമം സൃഷ്ടിച്ച് വില കൂടിയ ഇനങ്ങളായ ഫാക്ടംഫോസും കോംപ്ലക്സും വിറ്റഴിക്കാനുള്ള ഗൂഢതന്ത്രമാണെന്നും കർഷകരുടെ പ്രയാസം മനസ്സിലാക്കി ഇടപെടാൻ സർക്കാറും കൃഷി വകുപ്പും കൃഷി ഭവനും താത്പര്യം കാണിക്കുന്നില്ലെന്നുമാണ് കർഷകരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.