വടക്കാഞ്ചേരി: ഗവ. മെഡിക്കൽ കോളജിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ സ്വന്തമായി സബ് സ്റ്റേഷൻ നിർമിക്കാനുള്ള നടപടികൾ തുടങ്ങിയെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഗവ. മെഡിക്കൽ കോളജിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മെഡിക്കൽ കോളജിന്റെ അഭിമാനമായി മാറാൻ പോകുന്ന അമ്മയും കുഞ്ഞും ആശുപത്രിയും സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന്റെയും നിർമാണം ഈ വർഷം പൂർത്തീകരിക്കും.
വേറിട്ട ചികിത്സകളിലൂടെയും കൂട്ടായ പ്രയത്നത്തിലൂടെയും മെഡിക്കൽ കോളജിന്റെ യശ്ശസ് അടുത്തിടെ കൂടുതൽ ഉയർന്നതായും മന്ത്രി പറഞ്ഞു.
പേ വാർഡ് രണ്ടാംഘട്ടം, വിദ്യാർഥികളുടെ ക്ലാസ് മുറികൾ, ശ്വാസകോശ രോഗികളുടെ പുനരധിവാസ പരിശീലന കേന്ദ്രം, ആശ്വാസ് വാടക വീട്, നവീകരിച്ച മൾട്ടി ഡിസിപ്ലിനറി റിസർച്ച് യൂനിറ്റ് എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.
കൂടാതെ ക്രിത്രിമ അവയവ നിർമാണകേന്ദ്രത്തിന്റെ രണ്ടാംഘട്ടം, ലോക്കൽ ഒ.പി, ജൈവ പ്ലാന്റ്, കൂട്ടിയിരിപ്പുക്കാരുടെ വിശ്രമ കേന്ദ്രം എന്നിവയുടെ നിർമാണ ഉദ്ഘാടനവും അലുമിനി അസോസിയേഷൻ നൽകിയ പത്ത് ലക്ഷം രൂപയുടെ സുരക്ഷ ഉപകരണങ്ങൾ നൽകലും മന്ത്രി നിർവഹിച്ചു.
സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണൻ എം.പി, ഡി.എം.ഇ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എൻ. അശോകൻ, നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.