മഴ പെയ്താൽ പാലക്കാട് നഗരത്തിൽ വെള്ളക്കെട്ട്

പാ​ല​ക്കാ​ട്: മ​ഴ പെ​യ്താ​ൽ ന​ഗ​ര​ത്തി​ലെ മി​ക്ക റോ​ഡു​ക​ളും വെ​ള്ള​ത്തി​ൽ. ഉ​ള്‍പ്പാ​ത​ക​ളാ​യ സ്റ്റേ​ഡി​യം ഗ​സാ​ല റോ​ഡ്, ബി.​എ​സ്.​എ​ൻ.​എ​ല്‍ എ​ക്സ്ചേ​ഞ്ച്, റോ​ബി​ന്‍സ​ണ്‍ റോ​ഡ്, പു​ത്തൂ​ര്‍ ശേ​ഖ​രീ​പു​രം ച​ന്ത ജ​ങ്ഷ​ന്‍, മൂ​ത്താ​ന്ത​റ വ​ലി​യ​ങ്ങാ​ടി റോ​ഡ്, സ​പ്ലൈ​കോ റോ​ഡ് തു​ട​ങ്ങി പ്ര​ധാ​ന ന​ഗ​ര​സ​ഭാ റോ​ഡു​ക​ളും ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മ​ഴ​യി​ൽ വെ​ള്ളം ക​യ​റി. ന​ഗ​ര​ത്തി​ല്‍ ശ​ക്ത​മാ​യൊ​രു മ​ഴ പെ​യ്താ​ല്‍ വെ​ള്ള​ക്കെ​ട്ടി​ലാ​വു​ന്ന റോ​ഡു​ക​ളാ​ണ് മി​ക്ക​തും.

ശ​രി​യാ​യ ഓ​വു​ചാ​ൽ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത​താ​ണ് വെ​ള്ളെ​ക്കെ​ട്ടി​നു കാ​ര​ണം. ഓ​ട​ക​ളി​ൽ കെ​ട്ടി​നി​ൽ​ക്കു​ന്ന മ​ലി​ന​ജ​ലം മ​ഴ​യ​ത്ത് റോ​ഡി​ലേ​ക്കും ന​ട​വ​ഴി​യി​ലേ​ക്കും ക​യ​റു​ന്ന​തും പ​തി​വാ​ണ്. വെ​ള്ളം നി​റ​യു​ന്ന​തോ​ടെ കു​ഴി​ക​ള്‍ കാ​ണാ​ത്ത​തി​നാ​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ക്കാ​ര്‍ക്ക് യാ​ത്ര ദു​ഷ്ക​ര​മാ​ണ്.

പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​തോ​ടെ അ​പ​ക​ട​ങ്ങ​ളും സം​ഭ​വി​ക്കു​ന്നു. ന​ഗ​ര​ത്തി​ലെ ഇ​ട​റോ​ഡു​ക​ളി​ലെ ഓ​ട​ക​ൾ പ​ല​യി​ട​ത്തും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. 

Tags:    
News Summary - When it rains, there is waterlogging in Palakkad city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.