വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ പാലക്കാട് ജില്ല ആശുപത്രിയിൽ നിന്ന് പോസ്റ്റ്േമാർട്ടം കഴിഞ്ഞ് മൃതദേഹവുമായി ഡി.എഫ്.ഒ ഓഫിസിനു മുന്നിൽ ആംബുലൻസ് എത്തിയതോടെ പ്രക്ഷോഭവും പ്രകടനങ്ങളുമായി പ്രതിഷേധമിരമ്പി. ആംബുലൻസിൽ നിന്ന് മൃതദേഹം ഓഫിസ് കവാടത്തിനു മുന്നിൽ ഇറക്കിവെച്ച് പ്രതിഷേധ മുദ്രാവാക്യം മുഴക്കി. വികാര പ്രക്ഷോഭത്തിൽ വനം ഓഫിസിന് അകത്തേക്ക് തള്ളിക്കയറാൻ ശ്രമം ഉണ്ടായെങ്കിലും പൊലീസ് ഇടപെട്ട് നിയന്ത്രിച്ചു. നെന്മാറ പൊലീസ് ഇൻസ്പെക്ടർ ദീപ കുമാറിെൻറ നേതൃത്വത്തിൽ കൊല്ലങ്കോട്, നെന്മാറ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാരും വനസംരക്ഷണ ജീവനക്കാരും ഏറെ പണിപ്പെട്ടാണ് ജനങ്ങളെ നിയന്ത്രിച്ചത്.
കിഫ പ്രതിനിധി സിബി സക്കറിയ, രമ്യ ഹരിദാസ് എം.പി, അയിലൂർ പഞ്ചായത്ത് പ്രസിഡൻറ് വിഗ്നേഷ്, പഞ്ചായത്ത് അംഗങ്ങളായ എസ്. വിനോദ്, മുഹമ്മദ് കുട്ടി, ഡി.സി.സി പ്രസിഡൻറ് തങ്കപ്പൻ, ഡി.സി.സി വൈസ് പ്രസിഡൻറ് സുമേഷ് അച്യുതൻ, അയിലൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സജിന ചാന്ത് മുഹമ്മദ്, മംഗലം ഡാം ഫൊറോന പള്ളി വികാരി ഫാദർ ചെറിയാൻ അഞ്ജലി മറ്റത്ത്, ഫാദർ റെജി പെരുമ്പള്ളിൽ, ഫാദർ ജിനൊ പുറ മഠം, കിഫ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബാബു പൂവത്തിക്കൽ, സണ്ണി ജോസ്, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറി ഷേർലി മാത്യു, ഡി.സി.സി ജനറൽ സെക്രട്ടറി കെ.ജി. എൽദോ, കർഷക സംരക്ഷണ സമിതി വടക്കഞ്ചേരി മേഖല പ്രസിഡൻറ് ചാർളി മാത്യു പാലക്കാട്, സന്തോഷ് അറക്കൽ, അബ്ബാസ് ഒറവൻചിറ, ഡെന്നി തെങ്ങുംപള്ളി, അഡ്വ. സി.സി. സുനിൽ, കത്തോലിക്ക കോൺഗ്രസ് രൂപത ജന. സെക്രട്ടറി ജിജോ അറയ്ക്കൽ, അഡ്വ. ബോബി ബാസ്റ്റിൻ, കെ.ഐ അബ്ബാസ്, ഡൊമിനിക് എന്നിവർ പ്രതിഷേധ സമരത്തെ അഭിസംബോധന ചെയ്തു. തുടർന്ന് വൈകീട്ട് മൂന്നോടെ മൃതദേഹം ആംബുലൻസിൽ ഒലിപ്പാറയിലുള്ള വസതിയിലേക്ക് കൊണ്ടുപോയി. സെൻറ് പയസ് പള്ളി വികാരിയുടെ നേതൃത്വത്തിലുള്ള അന്തിമ ശുശ്രൂഷകൾക്കു ശേഷം വൈകീട്ട് 5.30ഓടെ ഒലിപ്പാറ സെൻറ് പയസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
നഷ്ടപരിഹാര തുകയുടെ പകുതി ഇന്ന് നൽകും
നെന്മാറ: കാട്ടുപന്നിയുടെ ആക്രമണത്തിൽ മരണപ്പെട്ട ഒലിപ്പാറ സ്വദേശി മാണി മത്തായിയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരമായ പത്ത് ലക്ഷം രൂപയുടെ പകുതി ശനിയാഴ്ച കൈമാറുമെന്ന് അധികൃതർ അറിയിച്ചു. രമ്യഹരിദാസ് എം.പി, അയിലൂർ പഞ്ചായത്ത് പ്രസിഡൻറ് വിഗ്നേഷ്, അംഗങ്ങളായ മുഹമ്മദ് കുട്ടി, എസ്. വിനോദ്, ഫാദർ ചെറിയാൻ അഞ്ജലി മറ്റം, കെ.ഐ. അബ്ബാസ്, ഡൊമിനിക്, ഡോ. സിബി സക്കറിയ എന്നിവരുടെ നേതൃത്വത്തിൽ നെന്മാറ ഡി.എഫ്.ഒയുടെ ചുമതലയുള്ള റേഞ്ച് ഓഫിസർ കൃഷ്ണദാസുമായും കലക്ടർ മൃൺമയി ജോഷിയുമായി നെന്മാറ ഡി.എഫ്.ഒ. ഓഫിസിൽ നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം കൈകൊണ്ടത്. ബാക്കി തുക മരണ സർട്ടിഫിക്കറ്റ്, ഓൺലൈൻ അപേക്ഷയും രേഖകളും ലഭിക്കുന്ന മുറക്ക് കുടുബാംഗങ്ങൾക്ക് കൈമാറും.
പ്രദേശവാസികളുടെ വിവിധ ആവശ്യങ്ങൾ ഉൾപ്പെട്ട നിവേദനവും അധികൃതർക്ക് എം.പിയുടെ നേതൃത്വത്തിലുള്ള സംഘം കൈമാറി. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ സൗരോർജ വൈദ്യുത വേലി സ്ഥാപിക്കുന്നതിനൊപ്പം ആക്രമണകാരിയായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനും നടപടികൾ സ്വീകരിക്കുമെന്നും വനം അധികൃതർ അറിയിച്ചു.
കാട്ടുപന്നിയുടെ ആക്രമണത്തിൽ മരണപ്പെട്ട കാണിക്കുന്നേ മാണിയുടെ വീട് ആലത്തൂർ എം.എൽ.എ കെ.ഡി. പ്രസേനനും വണ്ടാഴി പഞ്ചായത്ത് പ്രസിഡൻറ് രാജേഷ്, അയിലൂർ പഞ്ചായത്ത് അംഗം ദേവദാസ്, സി.പി.എം ലോക്കൽ സെക്രട്ടറി സജിത്ത്, ചന്ദ്രൻ എന്നിവരും സന്ദർശിച്ച് കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. എൻ.സി.പി ജില്ല സെക്രട്ടറി ആർ. വേണുഗോപാൽ, ജില്ല നിർവാഹകസമിതി അംഗം മുഹമ്മദ് ഇബ്രാഹിം, നെന്മാറ നിയോജകമണ്ഡലം പ്രസിഡൻറ് പി.ടി. ഉണ്ണികൃഷ്ണൻ എന്നിവരും മരണപ്പെട്ട മാണിയുടെ വീട് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.