ലക്കിടി: ലക്കിടിയിൽ കാട്ടുപന്നികളുടെ വിളയാട്ടത്തിൽ അഞ്ച് ഏക്കറിലെ നെൽകൃഷി നശിച്ചു. ലക്കിടി പടിഞ്ഞാറെ പാടശേഖരം, പാലപ്പുറം പാടശേഖരത്തിലേയും വരുന്ന അഞ്ച് ഏക്കർ നെൽകൃഷിയാണ് നശിച്ചത്. കൊയ്തെടുക്കാൻ രണ്ടാഴ്ച ബാക്കിയുള്ളപ്പോഴാണ് സംഭവം. തുണികൊണ്ടുള്ള ചുറ്റുംവേലിക്ക് പുറമെ രാത്രി കർഷകകാവലും ഉണ്ടായിരുന്നു. എന്നിട്ടും പ്രയോജനമുണ്ടായില്ല.
കാലാവസ്ഥ വ്യതിയാനവും പന്നി ശല്യവും വർധിച്ചതോടെ 80 ഏക്കർ വരുന്ന ഒന്നാം വിള പലരും കൃഷി ചെയ്തിരുന്നില്ല. എന്നാൽ പാടങ്ങൾ തരിശിടേണ്ടന്ന് കരുതിയാണ് രണ്ടാംവിള കൃഷി ചെയ്തത്. കാട്ടുപന്നി ശല്യത്തിനെതിരെ ലക്കിടി കൃഷിഭവനിൽ പരാതി നൽകിയെങ്കിലും തുടർ നടപടികളുണ്ടായില്ലന്ന് കർഷകരായ പി. അരവിന്ദാക്ഷൻ, പി. ശ്രീധരൻ, മനീഷ്, എന്നിവർ പറഞ്ഞു.
കർഷകരിൽ നിന്നും ലഭിച്ച പരാതി ലക്കിടി പേരൂർ ഗ്രാമപഞ്ചായത്തിന് കൈമാറിയിട്ടുണ്ടന്ന് ലക്കിടി കൃഷി ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.