പാലക്കാട്: കാല്‍നടക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ വരച്ചിരിക്കുന്ന സീബ്ര ലൈന്‍ നഗരസഭ പരിധിയിൽ കാണാൻ നന്നേ കഷ്ടപ്പെടണം. വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച ലൈനുകൾ മാഞ്ഞുപോയി.
വാഹനങ്ങൾക്ക് ദൂരെ നിന്നും ഇവ തിരിച്ചറിയാൻ ഭൂതക്കണ്ണാടി വേണമെന്നതാണ് അവസ്ഥ. നഗരത്തിലെ പ്രധാന ജങ്ഷനുകളിലും ബസ് സ്റ്റോപ്പുകളിലും സീബ്ര ലൈനുകളില്ല. മിഷ്യൻ സ്കൂൾ, ജില്ല ആശുപത്രിക്ക് മുവശം, ഹെഡ് പോസ്റ്റ് ഒാഫിസ്, കെ.എസ്.ആർ.ടി.സി ജങ്ഷൻ, താരക്കാട് മോയൻസ്, പി.എം.ജി, സ്റ്റേഡിയം ബസ് സ്റ്റാൻഡ് എന്നിവടങ്ങളിൽ റോഡ് മുറിച്ചുകടക്കാൻ യാത്രക്കാർ നന്നേ കഷ്ടപ്പെടുകയാണ്.
ഒന്നര വർഷത്തെ ഇടവേളക്കുശേഷം വിദ്യാലയങ്ങൾ തിങ്കളാഴ്ച മുതൽ തുറക്കുന്നതോടെ സ്കൂൾ ജങ്ഷനുകളിൽ രാവിലെ നല്ല തിരക്കുണ്ടാവും. വിക്ടോറിയ കോളജ് ജങ്ഷൻ, മിഷ്യൻ സ്കൂൾ എന്നിവടങ്ങളിൽ നടപ്പാലം നിർമിച്ചുണ്ടെങ്കിലും ഭിന്നശേഷിക്കാരും വയോധികർക്കും ഇതിലൂടെ പോകാൻ കഴിയില്ല. നഗരത്തിലെ റോഡുകൾ ഭൂരിഭാഗവും കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ചതോടെയാണ് ചിലയിടങ്ങളിലെ സീബ്ര ലൈൻ മാഞ്ഞുപോയത്. കുഴികൾ താൽക്കാലികമായി നികത്തിയെങ്കിലും ലൈനുകൾ പുനഃസ്ഥാപിച്ചില്ല. നഗരസഭയാണ് റോഡുകളിൽ സീബ്ര ലൈനുകൾ സ്ഥാപിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.