തിരുവല്ല: പെരിങ്ങരയിൽ കൊല്ലപ്പെട്ട ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപ് കുമാറിൻെറ കുടുംബസഹായ നിധി കൈമാറി. സി.പി.എം സമാഹരിച്ച തുക സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് കൈമാറിയത്. സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു അധ്യക്ഷത വഹിച്ചു. സന്ദീപിൻെറ ഭാര്യ സുനിത, മകൻ നിഹാൽ (മൂന്ന്), നാലുമാസം പ്രായമായ മകൾ ഇസ എന്നിവരുടെ പേരിൽ 25 ലക്ഷം രൂപ വീതവും സന്ദീപിൻെറ പിതാവ് രാജപ്പൻ, മാതാവ് ഓമന എന്നിവരുടെ പേരിൽ 10 ലക്ഷം രൂപ വീതവും കേരള ബാങ്കിൽ നിക്ഷേപിച്ചതിൻെറ സർട്ടിഫിക്കറ്റ് പെരിങ്ങരയിൽ നടന്ന സമ്മേളനത്തിൽ കൈമാറി. കുടുംബത്തിന് സാമ്പത്തിക സഹായത്തിനുപുറമെ വീട് നിർമിച്ച് നൽകുമെന്നും പെരിങ്ങരയിൽ സന്ദീപിന് ഉചിത സ്മാരകമന്ദിരം നിർമിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ. തോമസ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. അനന്തഗോപൻ, മുതിർന്ന നേതാവ് ആർ. ഉണ്ണികൃഷ്ണപിള്ള, മുൻ എം.എൽ.എമാരായ എ. പത്മകുമാർ, രാജു എബ്രഹാം, ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി. ആന്‍റണി, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഓമല്ലൂർ ശങ്കരൻ, നേതാക്കളായ ആർ. സനൽകുമാർ, പി.ജെ. അജയകുമാർ, പി.ബി. ഹർഷകുമാർ, പി.ആർ. പ്രസാദ്, നിർമല, പ്രമോദ് ഇളമൺ, സിബിച്ചൻ എന്നിവർ സംസാരിച്ചു. ലഹരിമുക്ത സെമിനാർ നാരങ്ങാനം: 91ാം നമ്പർ എസ്.എൻ.ഡി.പി ശാഖയിലെ യൂത്ത് മൂവ്മൻെറ് പ്രവർത്തകർക്കായി ലഹരിമുക്ത സെമിനാർ നടത്തി. സെമിനാറിന് മുന്നോടിയായി ലഹരിമുക്ത സന്ദേശ റാലിയും നടത്തി. ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ എക്സൈസ് എസ്.ഐ എ.ജി. പ്രകാശ്, സിവിൽ എക്സൈസ് ഓഫിസർ ബിനു വർഗീസ് എന്നിവർ ക്ലാസെടുത്തു. യൂനിറ്റ് പ്രസിഡൻറ് അനന്തു അശോക്, സെക്രട്ടറി ശ്രീജിത്ത് ചാന്തുരത്തിയിൽ എന്നിവർ നേതൃത്വം നൽകി. ശാഖാ പ്രസിഡൻറ് അജിമോൻ, സെക്രട്ടറി മോഹനൻ ശ്രീപാർവതി, യൂനിയൻ കമ്മിറ്റി അംഗം വി.എസ്. സനിൽകുമാർ, യൂനിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം മിനി മണിയൻ, വനിതസംഘം യൂനിറ്റ് പ്രസിഡൻറ് വത്സമ്മ ശ്രീനിവാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.