മല്ലപ്പള്ളി: പ്രളയത്തില്‍ 2021ല്‍ കോട്ടാങ്ങല്‍ പഞ്ചായത്തില്‍ വീടിന് നാശനഷ്ടം നേരിട്ടവര്‍ക്കുള്ള ധനസഹായ വിതരണ പ്രഖ്യാപനവും 44 ലക്ഷം രൂപ മുതല്‍ മുടക്കി കോട്ടാങ്ങല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫിസിനായി നിര്‍മിക്കുന്ന കെട്ടിടത്തിൻെറ നിര്‍മാണോദ്ഘാടനവും തിങ്കളാഴ്ച രാവിലെ 10ന് കുളത്തൂര്‍ ദേവീക്ഷേത്ര ഓഡിറ്റോറിയത്തില്‍ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. ജീവനക്കാര്‍ക്കുള്ള പ്രശംസാപത്രവും വിതരണം ചെയ്യും. പ്രമോദ് നാരായണ്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും. ആന്‍റോ ആന്‍റണി എം.പി ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും. പഞ്ചായത്തിലെ 419 വീടുകൾ പ്രളയ ദുരിതാശ്വാസ ധനസഹായത്തിന് അര്‍ഹതയുള്ളതായി കണ്ടെത്തിയിരുന്നു. ഇതിനായി 1,91,53,200 രൂപ ധനസഹായമായി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഓരോ വ്യക്തികളുടെയും അക്കൗണ്ടുകളിലേക്ക് തുക നിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. വർധിക്കുന്ന ലഹരി ഉപയോഗം ആശങ്കയുണ്ടാകുന്നു പത്തനംതിട്ട: ജില്ലയിൽ ഗ്രാമപ്രദേശങ്ങളിൽ വർധിക്കുന്ന ലഹരി ഉപയോഗം ജനങ്ങളിൽ ആശങ്ക ഉണ്ടാകുന്നതായി ലഹരി നിർമാർജന സമിതി ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. കഞ്ചാവ്, പാൻ മസാല, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം യുവാക്കളിൽനിന്ന് യുവതികളിലേക്കും വഴിമാറുന്നു. സ്കൂൾ കോളജ് തലങ്ങളിൽ വൻതോതിൽ ലഹരി ഉപയോഗം കൂടിവരുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് റാന്നി ഇട്ടിയപ്പാറയിൽ അമിതമായി ലഹരി ഉപയോഗിച്ച വിദ്യാർഥികളും വിദ്യാർഥിനികളും തമ്മിൽ സംഘർഷം ഉണ്ടാകുകയും മണിക്കുറോളം ബസ് സ്റ്റാൻഡിൽ ഗതാഗത പ്രശ്നം ഉണ്ടാകുകയും ചെയ്‌തു. ഇതരസംസ്ഥാന തൊഴി ലാളികളിലും ലഹരി ഉപയോഗം കൂടുകയാണ്. പി.എച്ച്. റഷീദ് മൗലവി അധ്യഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ഹുസൈന്നാർ കിഴക്കേയിൽ, ടി.എസ്. റിയാസ് എന്നിവർ പങ്കെടുത്തു. അബാന്‍ ജങ്ഷനിൽ ഗതാഗത നിയന്ത്രണം പത്തനംതിട്ട: അബാന്‍ ജങ്ഷന് മേല്‍പാലത്തിൻെറ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട റിങ് റോഡില്‍ തിങ്കളാഴ്ച മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ ഗതാഗത നിയന്ത്രണമുണ്ടാകും. ആദ്യഘട്ടമായി പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മുതല്‍ എസ്.പി ഓഫിസ് ജങ്ഷന് വരെ ഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.