പത്തനംതിട്ട: ജില്ലയില്‍ വെള്ളിയാഴ്ച സ്ഥിരീകരിച്ചു. 621പേര്‍ രോഗമുക്തരായി. രോഗംബാധിച്ച് രണ്ടുപേർ മരിച്ചു. തിരുവല്ല സ്വദേശി (96), കടപ്ര സ്വദേശി (75) എന്നിവരാണ് മരിച്ചത്. അടൂര്‍ 18, പന്തളം ഏഴ്, പത്തനംതിട്ട 26, തിരുവല്ല 11 എന്നിങ്ങനെ നഗരസഭ പരിധികളിൽനിന്ന് രോഗബാധ റിപ്പോർട്ട് ചെയ്തു. നിലവിൽ 2018പേര്‍ രോഗികളായിട്ടുണ്ട്. ...................... റാന്നി നോളജ് വില്ലേജ് അക്കാദമിക് വര്‍ക്ഷോപ് ഇന്ന് റാന്നി: എം.എല്‍.എ അഡ്വ. പ്രമോദ് നാരായണ്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി കോളജ് തലത്തില്‍ സംഘടിപ്പിക്കുന്ന അക്കാദമിക് വര്‍ക്ഷോപ് ശനിയാഴ്ച രാവിലെ 9.30ന് റാന്നി സൻെറ് തോമസ് കോളജില്‍ നടക്കും. റാന്നി മണ്ഡലത്തിലെ എട്ട് കോളജുകളില്‍നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരും വിദ്യാര്‍ഥികളും വര്‍ക്ഷോപ്പില്‍ പങ്കെടുക്കും. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ മുഖ്യപ്രഭാഷണം നടത്തും. ............................... ആദിവാസി കോളനികൾ മെഡിക്കല്‍ സംഘം പരിശോധിക്കും റാന്നി: നിയോജകമണ്ഡലത്തിലെ മുഴുവന്‍ ആദിവാസി കോളനികളിലും ആരോഗ്യവകുപ്പിൻെറ പ്രത്യേക മെഡിക്കല്‍ സംഘം സന്ദര്‍ശിച്ച് പരിശോധന നടത്താന്‍ തീരുമാനമായി. പട്ടികവര്‍ഗ കോളനികളിലെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ വിളിച്ച പട്ടികവര്‍ഗ വകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രമോട്ടര്‍മാരുടെയും യോഗത്തിലാണ് തീരുമാനം. വടശ്ശേരിക്കര മോഡല്‍ െറസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഉള്‍പ്പെടെ സ്ഥാപനങ്ങളില്‍നിന്ന് പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനും തൊഴില്‍ നേടുന്നതിനുമുള്ള കരിയര്‍ ഗൈഡന്‍സ് സംവിധാനവും കോളനികളിലെ കൗമാരക്കാര്‍ക്ക് പ്രത്യേകം കൗണ്‍സലിങ്ങും തൊഴില്‍ പരിശീലനവും നല്‍കും. കോളനികള്‍ ലഹരിമുക്തമാക്കാനായി പ്രവര്‍ത്തനങ്ങളും നടപ്പാക്കും. ആദിവാസി വിദ്യാര്‍ഥികള്‍ക്കായി പി.എസ്.സി പരിശീലനത്തിനും തൊഴില്‍ വൈദഗ്ധ്യം ലഭ്യമാക്കുന്നതിനും പ്രത്യേക സംരംഭങ്ങള്‍ ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു. .......................... ചിത്രം PTG 62 SANDEEP BODY തിരുവല്ലയിൽ കൊല്ലപ്പെട്ട സി.പി.എം ലോക്കൽ സെക്രട്ടറി സന്ദീപിൻെറ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ അന്ത്യോപചാരം അർപ്പിക്കാനെത്തിയവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.