പോക്സോ കേസ്; 76 കാരന് 11 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ

സു​കു​മാ​ര​ൻ

പോക്സോ കേസ്; 76 കാരന് 11 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ

പ​ത്ത​നം​തി​ട്ട: പ​തി​നൊ​ന്നു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ പ്ര​തിക്ക്​ 11 വ​ർ​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ.

ആ​നി​ക്കാ​ട് വാ​യ്പ്പൂ​ർ കു​ന്നം വേ​ലി പു​ളി​ക്ക​ൽ വീ​ട്ടി​ൽ കു​ട്ട​നെ​ന്ന സു​കു​മാ​ര(76)​നെ​യാ​ണ് സ്പെ​ഷ്യ​ൽ കോ​ട​തി ജ​ഡ്ജി ഡോ​ണി തോ​മ​സ് വ​ർ​ഗീ​സ് ശി​ക്ഷി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ റോ​ഷ​ൻ തോ​മ​സ് ഹാ​ജ​രാ​യി. കോ​ട​തി ന​ട​പ​ടി​ക​ളി​ൽ എ.​എ​സ്. ഐ ​ഹ​സീ​ന പ​ങ്കാ​ളി​യാ​യി. 2022 ജൂ​ൺ ആ​റി​നും 2023 ന​വം​ബ​ർ ര​ണ്ടി​നു​മി​ട​യി​ലാ​ണ് കു​ട്ടി​ക്കു​നേ​രെ അ​തി​ക്ര​മം കാ​ട്ടി​യ​ത്.

കീ​ഴ്‌​വാ​യ്‌​പ്പൂ​ർ സി.​ഐ. വി​പി​ൻ ഗോ​പി​നാ​ഥ​നാ​ണ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്ര​തി​യെ അ​ദ്ദേ​ഹ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യി​രു​ന്നു.

കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നു ഒ​രു വ​ർ​ഷ​വും, പോ​ക്സോ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ 10, 9 എ​ന്നി​വ​യ​നു​സ​രി​ച്ച് 10 വ​ർ​ഷ​വു​മാ​ണ് ശി​ക്ഷി​ച്ച​ത്.

പി​ഴ​ത്തു​ക കു​ട്ടി​ക്ക് ന​ൽ​കാ​നും വി​ധി​ച്ചു. തു​ക​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം ക​ഠി​ന ത​ട​വ് കൂ​ടി അ​നു​ഭ​വി​ക്ക​ണം.

Tags:    
News Summary - 76 year old sentenced to 11 years imprisonment and fined 50,000 rupees POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.