പത്തനംതിട്ട: കേരള പൊലീസിെൻറ ചരിത്രത്തില്‍ ആദ്യമായി പൊലീസ് ഉദ്യോഗസ്ഥര്‍ രചിച്ച ചെറുകഥകളുടെ സമാഹാരം വരുന്നു. 'സല്യൂട്ട്' എന്നുപേരിട്ട കഥാസമാഹാരത്തില്‍ സി.പി.ഒ മുതല്‍ എ.ഡി.ജി.പി വരെയുള്ളവരുടെ രചനകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എ.ഡി.ജി.പി ഡോ. ബി. സന്ധ്യയാണ് എഡിറ്റര്‍. അവരുടെയും ഒരു കഥയുണ്ട്. പൊലീസുകാരുടെ അനുഭവങ്ങളും ഭാവനയും ചിന്തകളും ഇഴപിരിഞ്ഞുരൂപപ്പെട്ടവയാണ് കഥകളൊക്കെയും. അച്ചടി ജോലി പുരോഗമിക്കുന്ന പുസ്തകം ഒക്ടോബർ ആദ്യ ആഴ്ചയോടെ പുറത്തിറങ്ങും. കണ്ണൂര്‍ ജി.വി ബുക്സ് ആണ് പ്രസാധകര്. ആകര്‍ഷകമായി രൂപകൽപന ചെയ്ത പുസ്തകത്തിെൻറ പുറംചട്ട കഴിഞ്ഞദിവസം പുറത്തിറക്കി. 199 രൂപയാണ് വില.
പൊലീസുകാരില്‍ നിരീക്ഷണപാടവം വളരെ കൂടുതലായിരിക്കുമെന്നും സര്‍ഗപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെടുമെന്നും ബി. സന്ധ്യ പറഞ്ഞു. 24 മണിക്കൂറും വിവിധ ജോലികളില്‍ വ്യാപൃതരാകുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദങ്ങളും മാനസിക സംഘര്‍ഷങ്ങളും അനുഭവിക്കുമ്പോഴും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഉണ്ടെന്നുള്ളതിന് തെളിവാണ് ഈ പുസ്തകം. ഒരുവര്‍ഷം മുമ്പ് ബി. സന്ധ്യ എഡിറ്ററായി രൂപപ്പെട്ട ആശയം കോവിഡ് കാരണങ്ങളാല്‍ വൈകി. കഴിഞ്ഞ വര്‍ഷം കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരില്‍നിന്ന് സൃഷ്ടികള്‍ ക്ഷണിക്കുകയുകയും 56 കഥകള്‍ ലഭിക്കുകയും ചെയ്തു. ഇവയില്‍നിന്നും 28 എണ്ണം പ്രസാദകർ െതരഞ്ഞെടുത്തു എ.ഡി.ജി.പിക്ക് അയച്ചു. ഇതില്‍നിന്ന് 20 കഥകളാണ് തെരഞ്ഞെടുക്കപ്പെട്ടത്.
പത്തനംതിട്ട ജില്ലയില്‍നിന്ന് രണ്ടുപേരുടെ സൃഷ്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പത്തനംതിട്ട ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോയിലെ എ.എസ്.ഐ സജീവ് മണക്കാട്ടുപുഴ, അടൂര്‍ കെ.എ.പി മൂന്നാം ബറ്റാലിയനിലെ ഹവില്‍ദാര്‍ മിഥുന് എസ്.ശശി എന്നിവരുടെ രചനകളാണ് ഉള്‍പ്പെട്ടത്. പത്തനാപുരം മാേങ്കാട് വണ്ടിപ്പുരയിൽ വീട്ടിൽ സജീവ് മണക്കാട്ടുപുഴ 1998ലാണ് സേനയിൽ പ്രവേശിക്കുന്നത്. എം.എ ഇംഗ്ലീഷ് ബിരുദദാരിയാണ്. പത്രപ്രവർത്തനത്തിൽ ഡിപ്ലോമയെടുത്തു. 'മാധ്യമം' പത്രത്തിൽ പരിശീലനം നേടിയിട്ടുണ്ട്. നിരവധി ശാസ്ത്രക്കുറിപ്പുകളും അഭിമുഖങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ പൊലീസ് ജേര്ണലിെൻറ പുറത്തിറങ്ങാനുള്ള ലക്കത്തില്‍ മനുഷ്യക്കടത്തിനെപ്പറ്റിയുള്ള ലേഖനം എഴുതിയിട്ടുണ്ട്. ജില്ല പൊലീസ് കലാമേളയില്‍ സമ്മാനാര്‍ഹനാക്കിയ 'പെയ്തൊഴിയാത്ത കാലം' കഥയാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്. അടൂര്‍ കെ.എ.പിയിലെ മിഥുന് ഡെപ്യൂട്ടേഷനില്‍ നിയമസഭ ഡ്യൂട്ടിയിലാണ്. വാളകം മരങ്ങാട്ടുകോണം പുലരി വീട്ടിൽ മിഥുൻ സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. 2012 മുതൽ സർവിസിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.