സുബ്രഹ്മണ്യൻ
പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ ഒമ്പതു വയസ്സുള്ള പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ വയോധികന് മൂന്നു വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും ശിക്ഷ. മലപ്പുറം പൂക്കോട് പാങ്ങ് സൗത്ത് പി ഓയിൽ നെല്ലാട് സുബ്രഹ്മണ്യനെയാണ് (63) ശിക്ഷിച്ചത്. പത്തനംതിട്ട അതിവേഗസ്പെഷൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസാണ് വിധി പറഞ്ഞത്.
ശബരിമല മണ്ഡല മകരവിളക്ക് കാലയളവിൽ, മലപ്പുറത്തുനിന്നും അച്ഛനൊപ്പം ദർശനത്തിനെത്തിയ കുട്ടിക്കാണ് ദുരനുഭവമുണ്ടായത്. 2023 ഡിസംബർ 22ന് പുലർച്ചെ മൂന്നിന് നടപ്പന്തലിലായിരുന്നു ലൈംഗികാതിക്രമം. കുട്ടിയുടെ പിതാവ് ശുചിമുറിയിൽ പോയ സമയത്ത് മടിയിൽ ഇരുത്തി അതിക്രമത്തിന് വിധേയയാക്കി. പിതാവ് നൽകിയ പരാതിയിൽ മലപ്പുറം കുളത്തൂർ പൊലീസ് കേസെടുത്തു. സംഭവം നടന്ന പമ്പ പോലീസ്സ്റ്റേഷനിലേക്ക് കേസ് മാറ്റി അന്വേഷണം നടത്തി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.