അടൂർ: പഴയകാല കാർഷിക സംസ്കാരം തിരികെപ്പിടിക്കാൻ യുവതലമുറ പ്രതിജ്ഞാബദ്ധരാകണമെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ പറഞ്ഞു. കടമ്പനാട് കെ.ആർ.കെ.പി.എം.ബി.എച്ച്.എസിൽ സ്റ്റുഡൻസ് െഡയറി ക്ലബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷീരവികസന വകുപ്പിെൻറ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി പുതുതലമുറക്ക് ക്ഷീരമേഖലകളിലുള്ള സാധ്യതകളും തൊഴിലവസരങ്ങളും പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയും യുവജനങ്ങളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുകയും ആണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രിയങ്ക പ്രതാപ് അധ്യക്ഷതവഹിച്ചു. സ്റ്റുഡൻറ്സ് െഡയറി ക്ലബ് ചെയർമാൻ പി.കെ. വർഗീസ്, ക്ഷീരവികസന വകുപ്പ് പത്തനംതിട്ട ഡെപ്യൂട്ടി ഡയറക്ടർ ആർ. സിന്ധു, ജില്ല പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, കടമ്പനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. രാധാകൃഷ്ണൻ, അംഗം ടി. പ്രസന്നകുമാരി, സ്കൂൾ രക്ഷാധികാരി എസ്.കെ. അനിൽകുമാർ, മാനേജർ പി.ശ്രീലക്ഷ്മി, ടി. രാജൻ, ആർ. സുജാത, ഡി. രവീന്ദ്രൻ, ബി.എൽ. ഷാലു, ആർ. ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.