പന്നി വേട്ടയുമായി അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്; വെടിവെച്ചിടാൻ ഏഴ് ഷൂട്ടർമാർ

പന്നി വേട്ടയുമായി അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്; വെടിവെച്ചിടാൻ ഏഴ് ഷൂട്ടർമാർ

അ​രു​വാ​പ്പു​ലം: ക​ർ​ഷ​ക​ർ​ക്കാ​യി പ​ന്നി​വേ​ട്ട തു​ട​ർ​ന്ന് അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ച കാ​ട്ടു​പ​ന്നി​യെ വെ​ടി​വെ​ച്ചു കൊ​ന്നു. അ​രു​വാ​പ്പു​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ അം​ഗീ​കൃ​ത ഷൂ​ട്ട​ർ​മാ​രാ​യ സി​നി​ൽ വി. ​മാ​ത്യു, ജോ​ൺ ജോ​സ​ഫ് എ​ന്നി​വ​രാ​ണ് പ​ന്നി​യെ വെ​ടി​വെ​ച്ച​ത്. ബാ​ബു ആ​ദി​ത്യ ഭ​വ​നം ന​ൽ​കി​യ പ​രാ​തി​യി​ൽ ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ പ​ദ​വി ഉ​പ​യോ​ഗി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് രേ​ഷ്മ മ​റി​യം റോ​യി ന​ൽ​കി​യ ഉ​ത്ത​ര​വി​ലാ​ണ് പ​ന്നി​യെ വെ​ടി​വെ​ച്ച​ത്.

കൃ​ഷി​യി​ട​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ മൂ​ന്നു കാ​ട്ടു​പ​ന്നി​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്തു. ക​ർ​ഷ​ക​ർ ല​ഭ്യ​മാ​ക്കു​ന്ന പ​രാ​തി​യി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല്ലു​വാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ​ജ്ജ​മാ​ണെ​ന്നും ഇ​തി​നാ​യി ഏ​ഴ് ഷൂ​ട്ട​ർ​മാ​രെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍റ്​ പ​റ​ഞ്ഞു.

Tags:    
News Summary - Aruvappulam panchayath to wild boar hunt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.