കസേര നൽകാതെ അപമാനിച്ചുവെന്ന്​; നഗരസഭ ചെയർപേഴ്​സൺ സ്വാതന്ത്ര്യ ദിനാഘോഷം ബഹിഷ്കരിച്ചു

പത്തനംതിട്ട: വേദിയിൽ ഇടം കിട്ടാതിരുന്നത് മൂലം ജില്ല ആസ്​ഥാനത്തെ നഗരസഭ ചെയർപേഴ്സൻ റോസ്‌ലിൻ സന്തോഷ് ജില്ല സ്​റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം ബഹിഷ്കരിച്ചു.

രാവിലെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ റോസ്​ലിൻ കണ്ടത് വേദിയിൽ റിസർവ് ചെയ്ത കസേരകളിൽ മുഖ്യാതിഥികൾ ഇരിക്കുന്നതാണ്. വേദിയിൽ എം. പി, എം. എൽ. എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​, മറ്റ് ജനപ്രതിനിധികൾ എന്നിവർക്ക് ഇരിക്കാൻ പ്രത്യേകം കസേര നൽകിയപ്പോൾ റോസ്​ലിന് ഇരിപ്പിടം നൽകിയില്ല. ചെയർ പേഴ്സൻ 15 മിനിറ്റോളം വേദിക്ക് മുന്നിൽ നിന്നശേഷം പുറത്തേക്ക് പോയി.

പോകുന്ന വഴിയിൽ കലക്ടറെ കണ്ട് പരാതി പറഞ്ഞു. ഉടൻ കസേര ക്രമീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയെങ്കിലും ചെയർപേഴ്സൻ നിന്നില്ല. സ്വാതന്ത്ര്യ ദിനാഘോഷത്തിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കി കൊടുത്തത് നഗരസഭ ആയിരുന്നുവെന്ന് ചെയർപേഴ്സൻ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.