പത്തനംതിട്ട: ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്രരചന മത്സരത്തിന്റെ ഭാഗമായ ജില്ലതല മത്സരങ്ങൾ ജില്ല ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
ജനറല്‍ ഗ്രൂപ്പില്‍ പച്ച (അഞ്ച്-എട്ട്), വെള്ള (ഒമ്പത്-12), നീല (13-16), ഭിന്നശേഷി വിഭാഗത്തില്‍ മഞ്ഞ (അഞ്ച്-10) ചുവപ്പ് (11-18) എന്നീ അഞ്ച് വിഭാഗങ്ങളിലായി തിരിച്ചായിരിന്നു മത്സരം.
ഭിന്നശേഷി വിഭാഗത്തിൽ മഞ്ഞ, ചുവപ്പ് ഗ്രൂപ്പില്‍ ഓരോ വിഭാഗത്തിനും ഒന്നിലധികം വൈകല്യമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, കാഴ്ച വൈകല്യമുള്ളവര്‍, സംസാരവും കേള്‍വിക്കുറവും നേരിടുന്നവര്‍ എന്നിങ്ങനെ നാലു ഉപഗ്രൂപ്പുകളായും മത്സരം നടന്നു. ചിത്രകാരൻ ബിജു സ്മൃതി ഉദ്ഘാടനം ചെയ്തു. ജില്ല ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ആർ. അജിത്കുമാർ അധ്യക്ഷത വഹിച്ചു. സമിതി സെക്രട്ടറി ജി. പൊന്നമ്മ, ട്രഷറർ എ.ജി. ദീപു, എസ്. മീരാസാഹിബ്, സുമ, എസ്. രാജേശ്വരൻ, സി.ആർ. കൃഷ്ണകുറുപ്പ് , പ്രശാന്ത് ഓമല്ലൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.