പന്തളം: പന്തളം ഉപജില്ല വിദ്യാഭ്യാസ ഓഫിസിലെ കിണറ്റിൽ മലിനജലം. കുടിവെള്ളത്തിനായി ഓഫിസ് ജീവനക്കാർ മുട്ടാത്ത വാതിലുകളില്ല. പന്തളം മെഡിക്കൽ മിഷൻ ജങ്ഷൻ സമീപം പ്രവർത്തിക്കുന്ന എ.ഇ.ഒ ഓഫിസിനാണ് ഈ ദുർഗതി. സമീപത്ത് പ്രവർത്തിക്കുന്ന തട്ടുകടയിലെ മലിനജലം കിണറ്റിലേക്ക് ഇറങ്ങുന്നതാണ് മലിനമാകാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. 50 വർഷത്തിലധികം പഴക്കമുള്ള ഈ ഓഫിസിൽ ഇത്രത്തോളം പഴക്കമുണ്ട് കിണറിനും. രണ്ടുമാസമായാണ് കിണർ വെള്ളം ഉപയോഗശൂന്യമായത്. അംഗ പരിമിതികളുള്ള ഉദ്യോഗസ്ഥരടക്കം 11ഓളം ജീവനക്കാരാണ് ഓഫിസിലുള്ളത്. നഗരസഭ മുനിസിപ്പൽ സെക്രട്ടറിക്കും ഹെൽത്ത് ഇൻസ്പെക്ടർമാർക്കും നിരവധി പരാതി നൽകിയെങ്കിലും ഒന്നിനും പരിഹാരമായില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഇതിനിടെ അടൂർ ഫുഡ് ഇൻസ്പെക്ടർ കിണറ്റിലെ വെള്ളം പരിശോധിച്ച് ഉപയോഗശൂന്യമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.