ക​ല​ക്​​ട​റേ​റ്റി​ല്‍ ചേ​ര്‍ന്ന ജി​ല്ല വ്യാ​ജ​മ​ദ്യ നി​യ​ന്ത്ര​ണ സ​മി​തി യോ​ഗ​ത്തി​ല്‍ അ​ഡീ​ഷ​ന​ല്‍ ജി​ല്ല മ​ജി​സ്‌​ട്രേ​റ്റ് ബി. ​രാ​ധാ​കൃ​ഷ്ണ​ന്‍ സം​സാ​രി​ക്കു​ന്നു

വ്യാജമദ്യവും ലഹരി ഉപയോഗവും; അതിര്‍ത്തി ഗ്രാമങ്ങളില്‍ പരിശോധന കർശനമാക്കും


ബോധവത്​കരണം സംഘടിപ്പിക്കുമെന്നും എ.ഡി.എം

പ​ത്ത​നം​തി​ട്ട: ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച് വ്യാ​ജ​മ​ദ്യം, ല​ഹ​രി​മ​രു​ന്ന് തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗം ത​ട​യാ​ൻ എ​ക്‌​സൈ​സ്, പൊ​ലീ​സ്, മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പു​ക​ള്‍ സ​ഹ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് അ​ഡീ​ഷ​ന​ല്‍ ജി​ല്ല മ​ജി​സ്‌​ട്രേ​റ്റ് ബി. ​രാ​ധാ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. ക​ല​ക്ട​റേ​റ്റി​ല്‍ ചേ​ര്‍ന്ന ജി​ല്ല വ്യാ​ജ​മ​ദ്യ നി​യ​ന്ത്ര​ണ സ​മി​തി യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ല​യു​ടെ അ​തി​ര്‍ത്തി ഗ്രാ​മ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കും. അ​തി​ഥി തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ളി​ല്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ എ​ക്‌​സൈ​സ്, പൊ​ലീ​സ് വ​കു​പ്പു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും.

ക്രി​സ്മ​സ് അ​വ​ധി ദി​ന​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച് വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന എ​ൻ.​എ​സ്.​എ​സ് ക്യാ​മ്പു​ക​ളി​ല്‍ എ​ക്‌​സൈ​സ് വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും എ.​ഡി.​എം പ​റ​ഞ്ഞു. വ്യാ​ജ​മ​ദ്യം, ല​ഹ​രി​മ​രു​ന്ന് തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗം ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ യോ​ഗം വി​ല​യി​രു​ത്തി.

ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ര്‍ വി.​എ. പ്ര​ദീ​പ്, അ​സി. എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ര്‍ രാ​ജീ​വ് ബി.​നാ​യ​ര്‍, നാ​ർ​കോ​ട്ടി​ക് സെ​ല്‍ ഡി​വൈ.​എ​സ്.​പി കെ.​എ. വി​ദ്യാ​ധ​ര​ന്‍, റാ​ന്നി ഫോ​റ​സ്റ്റ് ഡി​വി​ഷ​ന്‍ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍ സി.​പി. പ്ര​ദീ​പ്, റാ​ന്നി റേ​ഞ്ച്​ എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജെ. ​റെ​ജി, അ​ടൂ​ര്‍ എ​ക്‌​സൈ​സ് സി.​ഐ കെ.​പി. മോ​ഹ​ന്‍, മ​ല്ല​പ്പ​ള്ളി എ​ക്‌​സൈ​സ് സി.​ഐ ഐ. ​നൗ​ഷാ​ദ്, ഡി.​ഇ.​ഒ പി.​ആ​ര്‍. ഷീ​ലാ​കു​മാ​രി​യ​മ്മ, വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, രാ​ഷ്ട്രീ​യ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ള്‍, പൊ​തു​പ്ര​വ​ര്‍ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - counterfeit alcohol and drug use; Inspection will be tightened in border villages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-28 06:31 GMT