കങ്ങഴ: ചൂരക്കുന്നിൽ വീണ്ടും തീപിടിത്തം. രണ്ടുദിവസമായി കത്തിനശിച്ചത് 14 ഏക്കറോളം സ്ഥലം. അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും ഇടപെടലിൽ ഒഴിവായത് ദുരന്തം. ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് ആദ്യം തീപിടിത്തമുണ്ടായത്. തീ പടരുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ പാമ്പാടി അഗ്നിക്ഷാസേനയെ അറിയിക്കുകയായിരുന്നു.
നാട്ടുകാരുടെ സഹായത്തോടെ രാത്രി 12.30ഓടെ തീയണച്ചു. ബുധനാഴ്ച രാവിലെ 9.30ഓടെ സമീപത്തെ മലയിൽ വീണ്ടും തീപിടിത്തമുണ്ടായി. റബർ വെട്ടിമാറ്റിയശേഷം തരിശായിക്കിടന്ന സ്ഥലത്താണ് തീപടർന്നത്. ഇതിനാൽ കാര്യമായ നാശനഷ്ടമില്ല. പറമ്പുകളിലെ പാഴ്മരങ്ങളടക്കം നശിച്ചു. ഉയർന്ന പ്രദേശമായതിനാൽ അഗ്നിരക്ഷാസേന വാഹനം എത്തിക്കാനും ബുദ്ധിമുട്ടായിരുന്നു.
കാഞ്ഞിരപ്പള്ളിയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയിരുന്നു. നാട്ടുകാരും ഉദ്യാഗസ്ഥരും ചേർന്ന് തീ സമീപത്തെ പറമ്പുകളിലേക്ക് പടരാതെ നിയന്ത്രിച്ചു. അഞ്ചുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായി അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.