പന്തളം: ജന്മനാടിന് പ്രളയത്തിൽനിന്ന് രക്ഷയൊരുക്കാൻ ഹവിൽദാർ അബ്ദുൽ ഫരീദ് പന്തളത്ത് എത്തി. ദേശീയ ദുരന്തനിവാരണ സേനാംഗമായ പന്തളം കടക്കാട് മുസ്ലിയാർ ലാൻഡ് അഹമ്മദ് കബീറിെൻറയും റജൂല ബീവിയുടെയും മൂത്തമകനായ അബ്ദുൽ ഫരീദ് എൻ.ഡി.ആർ.എഫ് സംഘത്തിനൊപ്പമാണ് എത്തിയത്.
2004ൽ സി.ആർ.പി.എഫിൽ ജോലിയിൽ പ്രവേശിച്ച ഫരീദ് ജമ്മു-കശ്മീർ, മധ്യപ്രദേശ്, ബിഹാർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഡൽഹി, ഗുജറാത്ത്, അസം സംസ്ഥാനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് തമിഴ്നാട്ടിലെ ആരക്കോണെത്ത നാലാം ബറ്റാലിയൻ ദേശീയ ദുരന്തനിവാരണ സേനയിലേക്ക് നിയോഗിക്കപ്പെട്ടു.
2015ൽ ചെന്നൈ പ്രളയബാധിത പ്രദേശങ്ങൾ, 2016ൽ ഗുജറാത്തിലെ ഭൂകമ്പം, 2017ൽ ബിഹാർ പ്രളയം, 2018ൽ കേരളത്തിലെ പ്രളയം, 2019ലെ കവളപ്പാറ മണ്ണിടിച്ചിൽ, 2020ലെ പെട്ടിമുടി മണ്ണിടിച്ചിൽ, ഈ വർഷം പശ്ചിമബംഗാളിൽ വീശിയടിച്ച ബുറവി ചുഴലിക്കാറ്റ് തുടങ്ങി ഒട്ടേറെ ദുരന്തപ്രദേശങ്ങളിൽ രക്ഷാദൗത്യം ഒരുക്കിയ ഇദ്ദേഹെത്ത ഇപ്പോൾ പത്തനംതിട്ടയിലേക്ക് നിയോഗിക്കുകയായിരുന്നു.
കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നൽകിയ മുന്നറിയിപ്പിനെ അടിസ്ഥാനമാക്കി അബ്ദുൽ ഫരീദ് അടക്കമുള്ള പ്രത്യേക പരിശീലനം ലഭിച്ച എൻ.ഡി.ആർ.എഫ് ടീമംഗങ്ങൾ എല്ലാവിധ ദുരന്തനിവാരണ സജ്ജീകരണങ്ങളോടുംകൂടി മുൻകൂട്ടിതന്നെ പത്തനംതിട്ട ജില്ലയിൽ എത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം പന്തളം കടക്കാട് മേഖലകളിൽ എത്തിയിരുന്നു. നിരവധി രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായി പരിചയമുള്ള സൈനികൻ എന്ന നിലയിലും 2018 മുതൽ 2020 വരെ കേരളം നേരിട്ട പ്രളയത്തിൽ പത്തനംതിട്ട ജില്ല അഭിമുഖീകരിച്ച നാശനഷ്ടങ്ങളും കണക്കിലെടുത്തുമാണ് സ്വന്തം ജില്ലയായ പത്തനംതിട്ടയിൽതന്നെ ഫരീദിനെ നിയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.