പത്തനംതിട്ട: സംസ്ഥാന ബജറ്റിൽ കോന്നിക്ക് വമ്പൻ നേട്ടം. ശബരി റെയിൽ പാത നിർമാണത്തിന് 2000 കോടി നീക്കിെവച്ചിട്ടുണ്ട്. എന്നാൽ, റെയിൽപാത എരുമേലിയിൽനിന്ന് പുനലൂരിലേക്ക് നീട്ടണമെന്ന ആവ്യശ്യം ബജറ്റിെൻറ പരിഗണനക്ക് വന്നിട്ടില്ല. ആറന്മുളയിൽ സുഗതകുമാരിയുടെ സ്മാരകത്തിന് രണ്ടുകോടി അനുവദിച്ചതും പത്തനംതിട്ടയിലെ ജില്ല സ്റ്റേഡിയം നവീകരിക്കുമെന്നതുമാണ് ജില്ലയെക്കുറിച്ച് ധനമന്ത്രി ബജറ്റിൽ പരാമർശിച്ചത്.
അതേസമയം കോന്നിയിൽ മലഞ്ചരക്ക് സുഗന്ധവ്യഞ്ജന സംഭരണ സംസ്കരണ കേന്ദ്രം, കോന്നി ബൈപാസിന് 40 കോടി, കോന്നി ടൗണിൽ ഫ്ലൈഓവർ, പ്രമാടത്ത് അന്താരാഷ്ട്ര സ്റ്റേഡിയം, കോന്നിയിൽ മജിസ്ട്രേറ്റ് കോടതി, കലഞ്ഞൂരിൽ പുതിയ സർക്കാർ പോളിടെക്നിക്, കോന്നിയിൽ പി.ഡബ്ല്യു.ഡി െറസ്റ്റ് ഹൗസ് എന്നിവ ബജറ്റിൽ ഇടംപിടിച്ചിട്ടുെണ്ടന്ന് കോന്നി എം.എൽ.എ ജനീഷ്കുമാർ അറിയിച്ചു.
പുനലൂർ-പൊൻകുന്നം റോഡ് വികസനം ബഡ്ജറ്റിൽ ഉൾപ്പെടുത്തി. ശബരി വിമാനത്താവളം, ഇടുക്കി, കാസർകോട് എയർസ്ട്രിപ് എന്നിവയുടെ പദ്ധതി രൂപവത്കരണത്തിന് ഒമ്പതുകോടി അനുവദിച്ചു.ജില്ല സ്റ്റേഡിയം വികസനത്തിന് തുക നേരത്തേ വകയിരുത്തിയിരുന്നതാണ്.
സുഗതകുമാരിയുടെ ജന്മഗൃഹമായ ആറന്മുള വാഴുവേലിൽ തറവാട് സംരക്ഷിക്കാനായി പുരാവസ്തുവകുപ്പ് നിർമാണ പ്രവർത്തനങ്ങൾ നടത്തിവരുകയുമാണ്. റോഡുകളുടെ നവീകരണത്തിന് നൂറുകോടിയിലേറെ രൂപ അനുവദിച്ചതാണ് ജില്ലക്കായി നീക്കിെവച്ച ഏറ്റവും വലിയ തുക. മിക്കവയുടെയും നവീകരണ ജോലി നടന്നുവരുകയാണ്. തോടുകളുടെയും ആറുകളുടെയും സംരക്ഷണത്തിനും തുക അനുവദിച്ചിട്ടുണ്ട്.
2019 ഫെബ്രുവരിയിലാണ് 50 കോടിയുടെ സ്റ്റേഡിയം നിർമിക്കുന്നതിന് ഭരണാനുമതി ലഭിച്ചത്. എന്നാൽ, നിർമാണവുമായി ബന്ധപ്പെട്ട ധാരണപത്രം ഒപ്പിടുന്നത് സംബന്ധിച്ച് വിവാദം നിലനിൽക്കുയായിരുന്നു.
സുഗതകുമാരിയുടെ തറവാടായ വാഴുവേലിൽ വീട്ടിൽ മലയാള കവിതകളുടെ ദൃശ്യ-ശ്രവ്യ ശേഖരവും മ്യൂസിയവും സ്ഥാപിക്കുന്നതിനുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്. 2018ലെ പ്രളയത്തിൽ തറവാടിന് സാരമായ കേടുപാടുകൾ പറ്റിയതിന് പിന്നാലെ പുരാവസ്തു വകുപ്പ് തറവാട് അതേ രീതിയിൽ പുനർനിർമിക്കാൻ തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിക്ക് കരാർ നൽകി. തറവാടിെൻറ പുനർ നിർമാണം ഇപ്പോഴും തുടരുന്നു.
മണ്ണിനും മരത്തിനും മനുഷ്യനും പ്രകൃതിക്കും വേണ്ടി ഒരായുസ്സ് മുഴുവൻ ചെലവഴിച്ച മലയാളത്തിെൻറ പ്രിയ കവയിത്രിക്ക് അവരുടെ ജന്മസ്ഥലമായ ആറന്മുളയിൽ സ്മാരകം ഒരുങ്ങുന്നത് ആറന്മുളയെ ആഹ്ളാദത്തിലാക്കിയിട്ടുണ്ട്.
നൂറുകോടിയിലേറെ രൂപയുടെ പദ്ധതികൾ ബജറ്റിൽ ഇടംനേടി
തിരുവല്ല: നിയോജകമണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി നൂറുകോടിയിലേറെ രൂപയുടെ പദ്ധതികൾ സംസ്ഥാന ബജറ്റിൽ ഇടംനേടി. മുത്തൂരിൽ ഫ്ലൈ ഓവർ സ്ഥാപിക്കാൻ 25 കോടിയുടെ പദ്ധതിക്ക് പണം വകയിരുത്തിയതാണ് പ്രധാനം.
നഗരസഭയിലെ മന്നംകരച്ചിറ പാലം വീതികൂട്ടി നിർമിക്കാൻ 10 കോടി, നിരണം ഡക്ഫാം-ആലംതുരുത്തി-കുത്തിയതോട് -ഇരമല്ലിക്കര റോഡിന് 20 കോടി എന്നിവ ഉൾപ്പെടെ നിയോജകമണ്ഡലത്തിലെ ഒമ്പത് റോഡും ഒരു പാലവും നവീകരിക്കുന്ന പദ്ധതികൾ ബജറ്റിൽ പരാമർശിച്ചു. എല്ലാറ്റിനും ടോക്കൺ അഡ്വാൻസ് മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കോവിഡ് മാനദണ്ഡപ്രകാരം ക്വാറൻറീനിൽ ആയതിനാൽ ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ മാത്യു ടി. തോമസിന് സാധിച്ചില്ല. ബജറ്റിൽ അനുവദിക്കപ്പെട്ട പദ്ധതികളുടെ മുഴുവൻ വിശദാംശവും ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.