കോന്നി: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കോന്നി മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തുന്ന നൂറ് കണക്കിന് രോഗികൾ കോന്നി സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സ ലഭിക്കാതെ മടങ്ങുന്നു. ഡോക്ടർമാർ സമയക്രമം പാലിക്കാത്തത് രോഗികളെ വലക്കുന്നു.
രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്ന് വരെയാണ് കോന്നി മെഡിക്കൽ കോളജിൽ ഒ.പി പ്രവർത്തിക്കുന്നത്. എന്നാൽ ഇവിടെ ഒരു മണിക്ക് മുമ്പ് തന്നെ പ്രധാന ഡോക്ടർമാർ ഡ്യൂട്ടി അവസാനിപ്പിച്ച് പോകുകയാണ്. ഒ.പി യിൽ നിന്ന് ഡോക്ടർമാർ പോയിക്കഴിഞ്ഞാൽ പിന്നെ കാഷ്വാലിറ്റിയെ ആണ് ഇവിടെ രോഗികൾ അഭയം പ്രാപിക്കുന്നത്.
എന്നാൽ, പലപ്പോഴും ജൂനിയർ ഡോക്ടർമാരാണ് ഉച്ചക്ക് ശേഷം ഇവിടെ ഉള്ളത് എന്നതിനാൽ വരുന്ന രോഗികളെ നോക്കാൻ പോലും ഇവർക്ക് സാധിക്കാറില്ല. ഫോണിലൂടെ പ്രധാന ഡോക്ടറെ ബന്ധപ്പെടുകയാണ് ജൂനിയർ ഡോക്ടർ പലപ്പോഴും ചെയ്യാറുള്ളത്.
കൂടാതെ ഉച്ച സമയത്ത് മെഡിക്കൽ കോളജിൽ എത്തുന്ന രോഗികൾ ഡോക്ടറെ കണ്ടതിനു ശേഷം ഡോക്ടർ എഴുതി നൽകുന്ന വിവിധ ടെസ്റ്റുകൾ ലാബിൽ പരിശോധന നടത്തിയതിന് ശേഷം ഈ പരിശോധന ഫലവുമായി ഡോക്ടറെ കാണാൻ എത്തുമ്പോൾ മുമ്പ് കണ്ട ഡോക്ടർ പോയിട്ടുണ്ടാകും.
പിന്നീട് അടുത്ത ദിവസം ഇതേ ഡോക്ടറെ വീണ്ടും വന്നു കാണേണ്ട അവസ്ഥയാണ് രോഗികൾക്ക്. 2020 സെപ്റ്റംബർ 24 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കോന്നി മെഡിക്കൽ കോളജ് ഒ.പി വിഭാഗം ഉദ്ഘാടനം ചെയ്തത്. പിന്നീട് 2021 ഫെബ്രുവരി 10 ന് കിടത്തി ചികിത്സ വിഭാഗം ആരോഗ്യ മന്ത്രി വീണ ജോർജും ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.