ഗ്രീൻഫീൽഡ് ഹൈവേക്ക്​ പാരിസ്ഥിതിക അനുമതി; ജില്ലയും കുതിക്കും അതിവേഗത്തിൽ

കോ​ന്നി: മ​ധ്യ​കേ​ര​ള​ത്തി​ലെ ജി​ല്ല​ക​ളെ ത​ല​സ്ഥാ​ന​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന നാ​ലു​വ​രി പാ​ത​യാ​യ ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വേ​ക്ക്​ പാ​രി​സ്ഥി​തി​ക അ​നു​മ​തി ല​ഭി​ച്ചു. എം.​സി റോ​ഡി​ന്​ സ​മാ​ന്ത​ര​മാ​യി തി​രു​വ​ന​ന്ത​പു​രം മു​ത​ൽ അ​ങ്ക​മാ​ലി വ​രെ 45 മീ​റ്റ​ർ വീ​തി​യി​ലാ​ണ്​ പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ഭാ​ര​ത്​ മാ​ല പ​രി​യോ​ജ​ന പ​ദ്ധ​തി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണി​ത്. തി​രു​വ​ന​ന്ത​പു​രം പു​ളി​മാ​ത്തു​നി​ന്ന് ആ​രം​ഭി​ച്ച് അ​ങ്ക​മാ​ലി​യി​ൽ എ​ത്തു​ന്ന പാ​ത 257 കി​ലോ​മീ​റ്റ​റാ​ണ്. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​കു​ന്നു. പു​ളി​മാ​ത്ത്, നെ​ടു​മ​ങ്ങാ​ട്, കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ർ, പ​ത്ത​നാ​പു​രം, കോ​ന്നി, റാ​ന്നി താ​ലൂ​ക്ക് വ​ഴി​യാ​ണ് പാ​ത കോ​ട്ട​യം ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. പ​ത്ത​നാ​പു​രം ഭാ​ഗ​ത്തു​നി​ന്ന്​ നി​ല​വി​ലെ പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യി​ലൂ​ടെ വ​ക​യാ​ർ കൊ​ല്ല​ൻ​പ​ടി​ക്ക് സ​മീ​പം എ​ത്തി​ച്ചേ​രും.

തു​ട​ർ​ന്ന് അ​രു​വാ​പ്പു​ലം വി​ല്ലേ​ജി​ലെ എ​ള്ളാം​കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​കൂ​ടി പ​രു​ത്തി, മാ​ളാ​പാ​റ, മു​ള​ന്ത​റ, മാ​വ​നാ​ൽ, ആ​ന​കു​ത്തി, സി.​എ​ഫ്.​ആ​ർ.​ഡി, മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വ​യു​ടെ സ​മീ​പ​ത്തു​കൂ​ടി പ​യ്യ​നാ​മ​ൺ ത​വ​ള​പ്പാ​റ വ​ഴി പ​യ്യ​നാ​മ​ണ്ണി​ലെ പ​ഴ​യ പോ​സ്റ്റ് ഓ​ഫി​സി​ന് സ​മീ​പം എ​ത്തും.

കൊ​ന്ന​പ്പാ​റ, ചെ​മ്മാ​നി എ​സ്റ്റേ​റ്റ്, ചെ​ങ്ങ​റ ചി​റ​തി​ട്ട ജ​ങ്​​ഷ​ൻ ഹാ​രി​സ​ൺ മ​ല​യാ​ളം പ്ലാ​ന്റേ​ഷ​ൻ കു​മ്പ​ഴ തോ​ട്ടം, പു​തു​ക്കു​ളം, ത​ല​ച്ചി​റ വ​ഴി വ​ട​ശ്ശേ​രി​ക്ക​ര​യി​ലും പ​മ്പാ​ന​ദി ക​ട​ന്ന് ചെ​റു​കു​ള​ഞ്ഞി വ​ഴി റാ​ന്നി​യി​ലേ​ക്കും റോ​ഡ് പോ​കും. തു​ട​ർ​ന്ന് മ​ന്ദ​മ​രു​തി വ​ഴി മ​ക്ക​പ്പു​ഴ, എ​രു​മേ​ലി വ​ഴി കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് ക​ട​ക്കും.

Tags:    
News Summary - Environmental clearance for greenfield highway; The district and the country will grow rapidly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.