കോന്നി: ഓടിക്കൊണ്ടിരുന്ന പാചക വാതക സിലിണ്ടർ വിതരണ വാഹനത്തിൽനിന്ന് സിലിണ്ടർ തെറിച്ചുവീണ് അഞ്ചു വയസ്സുകാരെൻറ തുടയെല്ല് പൊട്ടി. തിങ്കളാഴ്ച രാവിലെ എട്ടരക്ക് മരക്കാട്ടുമുക്കിനു സമീപമായിരുന്നു സംഭവം.
മരങ്ങാട്ട് ആനക്കടവിനു സമീപം പനയവിളയിൽ ബിജുകുമാർ-ലതിക ദമ്പതികളുടെ ഇരട്ടമക്കളിൽ ഒരാളായ രോഹിത്തിെൻറ ഇടതുകാലിെൻറ തുടയെല്ലാണ് പൊട്ടിയത്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഹിത്തിനെ ചൊവ്വാഴ്ച ശസ്ത്രക്രിയക്ക് വിധേയമാക്കും.
കോന്നിയിലെ റീജനൽ സഹകരണ ബാങ്കിെൻറ നിയന്ത്രണത്തിൽ പ്രവർക്കിക്കുന്ന ഗ്യാസ് ഏജൻസിയിൽ ഗ്യാസ് കയറ്റിവന്ന വാഹനത്തിൽനിന്നാണ് സിലിണ്ടർ തെറിച്ചുവീണത്. വീടിെൻറ വരാന്തയിൽ കളിച്ചുകൊണ്ടിരുന്ന രോഹിത്തിെൻറ ഇടതുകാലിലേക്ക് വന്ന് വീഴുകയായിരുന്നു. ഈ സമയം സഹോദരി രോഹിണിയും അടുത്തുണ്ടായിരുന്നെങ്കിലും പരിക്കേറ്റില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.