കോന്നി കരിയാട്ടം സമാപിച്ചു

കോ​ന്നി: ക​ഴി​ഞ്ഞ 15 ദി​വ​സ​മാ​യി കോ​ന്നി​യെ ഇ​ള​ക്കി​മ​റി​ച്ച ആ​ഘോ​ഷ​രാ​വാ​യ ക​രി​യാ​ട്ട​ത്തി​ന് തി​ര​ശ്ശീ​ല വീ​ണു. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ്​ ക​രി​യാ​ട്ട ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​ണ് സ​മാ​പി​ച്ച​ത്. എ​റ​ണാ​കു​ളം നെ​ല്ലൂ​രി​ൽ ത​യാ​റാ​ക്കി​യ 222 ആ​ന​വേ​ഷ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ പ്ര​മാ​ടം രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് അ​വ​സാ​ന മി​നു​ക്കു​പ​ണി​ക​ൾ ന​ട​ത്തി ഉ​ച്ച​യോ​ടെ ട്ര​യ​ൽ റ​ണ്ണും തു​ട​ങ്ങി. കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നും സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും അ​ട​ക്കം ഇ​രു​ന്നൂ​റി​ല​ധി​കം പേ​ർ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ക​രി​യാ​ട്ട​ത്തി​ന്റെ ഭാ​ഗ​മാ​യി ആ​ന​വേ​ഷം ധ​രി​ക്കാ​നെ​ത്തി. ഈ​സ​മ​യം കൊ​ല്ലം, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള ക​രി​വീ​ര​ന്മാ​രെ കോ​ന്നി ആ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ചു. ഉ​ച്ച​ക്ക്​ ര​ണ്ടോ​ടെ 11 ആ​ന​ക​ളെ​യും കു​ളി​പ്പി​ച്ച് ഘോ​ഷ​യാ​ത്ര ആ​രം​ഭി​ക്കു​ന്ന മാ​മൂ​ട് ജ​ങ്​​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. വ​ൻ ജ​ന​ക്കൂ​ട്ട​മാ​ണ്​ റോ​ഡി​ന്റെ ഇ​രു​വ​ശ​വും ത​മ്പ​ടി​ച്ച​ത്. കോ​ന്നി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ ദേ​ശീ​യ​പാ​ത​യി​ലും ഉ​പ​പാ​ത​ക​ളി​ലും മ​ണി​ക്കൂ​റു​ക​ൾ ഗ​താ​ഗ​ത ത​ട​സ്സം അ​നു​ഭ​വ​പ്പെ​ട്ടു.

കരിയാട്ട കൊമ്പന്മാർ

ക​രി​യാ​ട്ട​ത്തി​ന്റെ സ​മാ​പ​ന ദി​വ​സം കോ​രി​ച്ചോ​രി​യു​ന്ന മ​ഴ​യും താ​ണ്ടി മു​ന്നേ​റി​യ ഘോ​ഷ​യാ​ത്ര​യി​ൽ ക​രി​വീ​ര​ൻ​മാ​രു​ടെ സാ​ന്നി​ധ്യം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ആ​യി​ര​ങ്ങ​ളാ​ണ്​ ആ​ന​ക​ളെ കാ​ണാ​ൻ വീ​ഥി​ക​ളി​ൽ ത​ടി​ച്ചു​കൂ​ടി​യ​ത്. കോ​ട്ട​യം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ത​ല​യെ​ടു​പ്പു​ള്ള 12 ആ​ന​ക​ളാ​ണ് ഞാ​യ​റാ​ഴ്ച പ​ങ്കെ​ടു​ത്ത​ത്. പു​തു​പ്പ​ള്ളി സാ​ധു, പീ​ച്ചി രാ​ജീ​വ്, നെ​ടു​മ​ങ്ങാ​വ് മ​ണി​ക​ണ്ഠ​ൻ, അ​മ്പാ​ടി മ​ഹാ​ദേ​വ​ൻ, പ​ന​ക്ക​ൽ നീ​ല​ക​ണ്ഠ​ൻ, തോ​ട്ട​ക്കാ​ട് ക​ണ്ണ​ൻ, തോ​ട്ട​ക്കാ​ട് രാ​ജ​ശേ​ഖ​ര​ൻ, ക​ല്ലു​ത്താ​ഴം ശി​വ​സു​ന്ദ​ര​ർ, വേ​ണാ​ട്ട് മ​റ്റം ഗോ​പാ​ല​ൻ കു​ട്ടി, പു​ത്ത​ൻ​കു​ളം അ​ർ​ജു​ന​ൻ എ​ന്നീ കൊ​മ്പ​ൻ​മാ​ർ​ക്കൊ​പ്പം അ​തി​ലും ത​ല​യെ​ടു​പ്പോ​ടെ വേ​ണാ​ട്ടു​മ​റ്റം ക​ല്യാ​ണി എ​ന്ന പി​ടി​യാ​ന​യും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. തൃ​ശൂ​ർ പു​ലി​ക​ളി​ക്ക് സ​മാ​ന​മാ​യി ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ആ​ന​യെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി കോ​ന്നി​യി​ൽ​നി​ന്ന്​ രൂ​പം കൊ​ള്ളു​ന്ന പു​തി​യ ക​ലാ​രൂ​പ​മാ​ണ് കോ​ന്നി ക​രി​യാ​ട്ടം. നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള കോ​ന്നി​യൂ​രി​ന്റെ ച​രി​ത്ര​വും പൈ​തൃ​ക​വു​മാ​ണ് ക​രി​യാ​ട്ട​ത്തി​ലൂ​ടെ പു​ന​ർ​ജ​നി​ച്ച​ത്.

പുലിവേഷധാരികൾ മഴയത്ത് പെട്ടു

ഇ​റ​ങ്ങി​യ സ്ഥ​ലം അ​റി​യാ​തെ ആ​ന വേ​ഷ​ധാ​രി​ക​ൾ ന​ട്ടം തി​രി​ഞ്ഞു. അ​പ്ര​തീ​ക്ഷി​ത​മാ​യി പെ​യ്ത ക​ന​ത്ത​മ​ഴ​യി​ൽ ആ​ന വേ​ഷ​ധാ​രി​ക​ൾ പ​ല​രും ന​ന​ഞ്ഞ് കു​തി​ർ​ന്നു. സ്പോ​ഞ്ച് കൊ​ണ്ട് ഉ​ണ്ടാ​ക്കി​യ ആ​ന​യു​ടെ വേ​ഷ​ത്തി​ൽ വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ ആ​ന വേ​ഷ​ക്കാ​ർ റോ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ഴു​ന്ന​തും കാ​ണാ​മാ​യി​രു​ന്നു. ഉ​യ​രം കു​റ​ഞ്ഞ ആ​ളു​ക​ളും ആ​ന വേ​ഷ​ധാ​രി​ക​ളാ​യി അ​ണി​നി​ര​ന്ന​ത് മൂ​ലം പ​ല​രും ആ​ന​യു​ടെ കാ​ൽ ഭാ​ഗ​ത്ത് കു​രു​ങ്ങി വീ​ണി​രു​ന്നു. പ്രാ​യ​മാ​യ സ്ത്രീ​ക​ൾ അ​ട​ക്കം ആ​ന വേ​ഷ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ വീ​ണു​പോ​യ പ​ല​രെ​യും സ്ഥ​ല​ത്തു​നി​ന്ന്​ മാ​റ്റേ​ണ്ടി വ​ന്നു.

കനത്ത മഴ അവഗണിച്ച് ഘോഷയാത്ര

കോ​രി​ച്ചൊ​രി​യു​ന്ന ക​ന​ത്ത മ​ഴ​യെ അ​വ​ഗ​ണി​ച്ച് ക​രി​യാ​ട്ട​ത്തി​ന്റെ സ​മാ​പ​ന ഘോ​ഷ​യാ​ത്ര​യി​ൽ പ​തി​നാ​യി​ര​ങ്ങ​ൾ അ​ണി​നി​ര​ന്നു. കോ​ന്നി മാ​മ്മൂ​ട്ടി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര​യി​ൽ ആ​ന​വേ​ഷ​ധാ​രി​ക​ളാ​യ 222 ക​ലാ​കാ​ര​ന്മാ​രും കൂ​ടാ​തെ കൊ​ല്ലം, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള 11 ഗ​ജ​വീ​ര​ന്മാ​രു​മാ​ണ്​ അ​ണി​നി​ര​ന്ന​ത്. ക​രി​യാ​ട്ടം സ​മാ​പ​ന സ​മ്മേ​ള​നം വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ആ​ന​ക്ക​മ്പം ടൂ​റി​സം രം​ഗ​ത്ത് പു​തി​യ പ​രീ​ക്ഷ​ണ​മാ​ണെന്നും അ​ത് വ​ൻ വി​ജ​യ​മാ​യി​ത്തീ​ർ​ന്നെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, കെ.​യു. ജ​നീ​ഷ്​​കു​മാ​ർ എം.​എ​ൽ.​എ, ന​ടി ഭാ​മ, സീ​രി​യ​ൽ ന​ട​ൻ അ​ൽ​സാ​ബി​ത്, കോ​ന്നി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ആ​നി സാ​ബു, മ​ല​യാ​ല​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പ്രീ​ജ പി. ​നാ​യ​ർ, ക​ല​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ടി.​വി. പു​ഷ്പ​വ​ല്ലി, സു​രേ​ഷ്​​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.കോന്നി കരിയാട്ടം സമാപിച്ചു

Tags:    
News Summary - kariyattam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.