കോന്നി: മണ്ഡലകാല മുന്നൊരുക്കങ്ങളോടനുബന്ധിച്ച് കോന്നി പഞ്ചായത്ത് ഗതാഗത ഉപദേശക സമിതി യോഗം ചേർന്നു. മണ്ഡല കാലവുമായി ബന്ധപ്പെട്ട് കോന്നിയിൽ ഗതാഗത പരിഷ്കരണം നടപ്പാക്കാൻ യോഗം തീരുമാനിച്ചു.
നിർമാണം പൂർത്തിയാകുന്ന സംസ്ഥാനപാതയിൽ ആവശ്യമായ ഇടങ്ങളിൽ സൂചന ബോർഡുകൾ സ്ഥാപിക്കും. കെ.എസ്.ടി.പിക്കാണ് ചുമതല. ആവശ്യമായ ഇടങ്ങളിൽ റോഡിൽ വരകൾ ഇടും. നഗരത്തിൽ പൊലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കാൻ സ്ഥലം മാർക്ക് ചെയ്ത് നൽകാനും നിർദേശം നൽകി. നഗരത്തിലെ റോഡ് ടാറിങ് അടിയന്തരമായി പൂർത്തിയാക്കണം. റോഡ് നിർമാണത്തിന്റെ ഭാഗമായി വ്യാപാരികളും പൊലീസും സ്ഥാപിച്ച കാമറകൾ ഇളക്കിമാറ്റിയത് പുനഃസ്ഥാപിക്കാൻ കെ.എസ്.ടി.പിക്ക് നിർദേശം നൽകി. അനധികൃത നോ പാർക്കിങ് ബോർഡുകൾ എടുത്തു മാറ്റാനും യോഗം നിർദേശം നൽകി. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് പ്രധാന റോഡിൽ പാർക്ക് ചെയ്ത സ്വകാര്യ വാഹനങ്ങളും ഉപയോഗ ശൂന്യമായി കിടക്കുന്ന സാധന സാമഗ്രികളും മാറ്റും.
ശബരിമല ഇടത്താവളത്തിലേക്കുള്ള ദിശാ ബോർഡ് സ്ഥാപിക്കും. തിരുവാഭരണ പാത വൃത്തിയാക്കും. റോഡുകളുടെ അറ്റക്കുറ്റപ്പണി പൂർത്തിയാക്കും. പ്രസിഡന്റ് അനി സാബു അധ്യക്ഷത വഹിച്ചു. റോജി എബ്രഹാം, ജോയന്റ് ആർ.ടി.ഒ സി. ശ്യാം, പി.ഡിബ്ല്യ.ഡി ഓവർസിയർ സചിൻ, കോന്നി എസ്.ഐ രവീന്ദ്രൻ, കോന്നി പഞ്ചായത്ത് സെക്രട്ടറി ദീപു തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.