കോന്നി: ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം രംഗത്തെത്തി. ളാക്കൂർ വഞ്ചിപ്പാറ വീട്ടിൽ നീതു എസ്. രാജിനെയാണ് (30) ഭർത്താവ് തൃശൂർ ഒല്ലൂർ കല്ലൂർകാട് വീട്ടിൽ ജിമ്മി ജോർജിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം. സിനിമ മേഖലയിൽ ജോലി ചെയ്യുന്ന ആളാണ് ജിമ്മി.
ആറ് വർഷമായി ഇവർ വിവാഹിതരായിട്ട്. മരിക്കുന്നതിന് മുമ്പുള്ള ദിവസം ഭർത്താവ് തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുമായിരുന്നുവെന്ന് കാണിച്ചു വീട്ടുകാർക്കും കൂട്ടുകാർക്കും ശബ്ദസന്ദേശങ്ങളും വിഡിയോ ക്ലിപ്പുകളും അയച്ചിരുന്നു. ഭർത്താവ് ഉപദ്രവിച്ചതിന്റെ മുറിവുകൾ ഉൾപ്പെടെ അടങ്ങുന്നതായിരുന്നു ദൃശ്യങ്ങൾ.
മുമ്പും പലതവണ ഉപദ്രവിച്ചിരുന്നതായും പറയുന്നു. സംഭവത്തെ തുടർന്ന് ഭർത്താവ് ജിമ്മി ജോർജിനെ ഒല്ലൂർ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ജാമ്യത്തിൽ വിട്ടിരുന്നു. എന്നാൽ, സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കൾ രംഗത്ത് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.