കോന്നി: വകയാർ വാട്ടർ സർവിസ് സെന്ററിൽനിന്ന് മോഷ്ടാവ് വാഹനവും പണവും അടക്കം മോഷ്ടിച്ചു. വകയാർ ഓട്ടോ ബുദ്ധാസ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. പുലർച്ച നാലരയോടെയാണ് സംഭവം നടന്നതെന്ന് കരുതുന്നു.
വാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് ഓഫിസിൽനിന്നും ലാപ്ടോപ്, 2000 രൂപ, മുറ്റത്ത് സൂക്ഷിച്ചിരുന്ന ബൈക്ക് എന്നിവ അപഹരിക്കുകയായിരുന്നു.
ബൈക്ക് മോഷണംപോയ കാര്യം ആദ്യം ശ്രദ്ധയിൽപെട്ടിരുന്നില്ല. സ്ഥാപന ഉടമ കോന്നി പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.