വിവിധ പരിപാടികളോടെ വന്യജീവി വാരാഘോഷം

കോ​ന്നി: വ​ന്യ ജീ​വി വാ​രാ​ഘോ​ഷ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി ത​ണ്ണി​ത്തോ​ട് മോ​ഡ​ൽ ഫോ​റ​സ്റ്റ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കൂ​ത്താ​ടി​മ​ൺ, മ​ൺ​പി​ലാ​വ്, ത​ണ്ണി​ത്തോ​ട്, മേ​ക്ക​ണം, വി​ല്ലൂ​ന്നി​പ്പാ​റ വ​ന​സം​ര​ക്ഷ​ണ സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

ത​ണ്ണി​ത്തോ​ട് ചി​റ്റാ​ർ റോ​ഡി​ൽ പൂ​ട്ടു​ക​ട്ട പാ​കി​യ ഭാ​ഗ​ത്ത് കോ​ന്നി വി.​എ​ൻ.​എ​സ് കോ​ള​ജ് മൈ​ക്രോ ബ​യോ​ള​ജി ആ​ൻ​ഡ്​​ സു​വോ​ള​ജി വ​കു​പ്പ്​ ഫോ​റെ​സ്റ്റ​റി ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ക്ലീ​ൻ ഡ്രൈ​വ് പ​ദ്ധ​തി ത​ണ്ണി​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ഷാ​ജി കെ. ​ശാ​മു​വേ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ത​ണ്ണി​ത്തോ​ട് ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ എ​സ്. ​െറ​ജി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ്​ പി.​വി. ര​ശ്മി, പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റീ​ൻ മോ​റി​സ്, വി.​എ​ൻ.​എ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ജോ​സ്.​വി കോ​ശി, അ​ധ്യാ​പ​ക​രാ​യ പ്ര​വീ​ൺ കു​മാ​ർ പി, ​റോ​ജ രാ​ജ​ൻ, ശോ​ഭ കു​മാ​രി, വി.​എ​സ്.​എ​സ് സെ​ക്ര​ട്ട​റി കെ.​എ​സ് ശ്രീ​രാ​ജ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്ക​രു​ത് എ​ന്ന ബാ​ന​റും ഇ​വി​ടെ സ്ഥാ​പി​ച്ചു.

ത​ണ്ണി​ത്തോ​ട് സെ​ന്‍റ്​ ബെ​ന​ഡി​ക് സ്‌​കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​സ്ഥി​തി സൗ​ഹൃ​ദ ക്ലാ​സ് മു​റി​യി​ൽ ഡോ. ​ദി​നേ​ശ് ചി​ത്ര ശ​ല​ഭ​ങ്ങ​ളെ​ക്കു​റി​ച്ച് ക്ലാ​സ് ന​യി​ച്ചു. തു​ട​ർ​ന്ന് മ​നു​ഷ്യ​രും വ​ന്യ​ജീ​വി​ക​ളും ത​മ്മി​ലു​ള്ള സ​ഹ​വ​ർ​ത്തി​ത്വം എ​ന്ന വി​ഷ​യ​ത്തി​ൽ ഉ​പ​ന്യാ​സ മ​ത്സ​ര​വും ന​ട​ന്നു.

ത​ണ്ണി​ത്തോ​ട് ഗ​വ. വെ​ൽ​ഫെ​യ​ർ യു.​പി സ്‌​കൂ​ൾ, മ​ൺ​പി​ലാ​വ് ജി.​എ​ൽ.​പി.​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ചി​ത്ര ര​ച​ന മ​ത്സ​രം, കെ.​സി.​വൈ.​എം സീ​ത​ത്തോ​ട് വൈ​ദി​ക ജി​ല്ല​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മു​ണ്ടോ​ൻ​മൂ​ഴി വ​നം റോ​ഡും മേ​ക്ക​ണം വി.​എ​സ്.​എ​സ് അം​ഗ​ങ്ങ​ൾ ത​ണ്ണി​ത്തോ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​വും ശു​ചീ​ക​രി​ച്ചു. വ​ന​സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​എ​സ്. ശ്രീ ​രാ​ജ്, വി. ​ഗോ​പ​കു​മാ​ർ, വി. ​ഷി​ബു​രാ​ജ്, ര​വി​കു​മാ​ർ, വി. ​വി​ജി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​നം വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ലി​മു​ള്ളും​പ്ലാ​ക്ക​ൽ വ​ന​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ട​വി കു​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്ര​ത്തി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി. അ​ട​വി കു​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്രം ജീ​വ​ന​ക്കാ​ർ പാ​ർ​ക്കി​ങ് ഗ്രൗ​ണ്ടി​ലെ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

കോ​ന്നി ഫോ​റ​സ്റ്റ്​ റേ​ഞ്ച് ഓ​ഫി​സ​ർ ടി.​അ​ജി​കു​മാ​ർ, വി.​എ​സ്.​എ​സ് പ്ര​സി​ഡ​ന്‍റ്​ പി.​കെ. അ​ജി​കു​മാ​ർ, സെ​ക്ര​ട്ട​റി ടി. ​ബി​ജു, ജി, ​എ​സ്.​എ​ഫ്.​ഒ മാ​രാ​യ എ.​എ​സ് മ​നോ​ജ്, ടി. ​മ​ധു​സൂ​ദ​ന​ൻ പി​ള്ള, എ. ​ന​ജി​മു​ദ്ദീ​ൻ, ബി.​എ​ഫ്.​മാ​രാ​യ എ​സ്. അ​ഖി​ൽ, അ​ഭി​ലാ​ഷ്, സി.​എ​സ്. അ​നൂ​പ്, എ​സ്. അ​രു​ൺ​ലാ​ൽ, അ​ജി​ത് കു​മാ​ർ. ബി ​തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Wildlife week celebration with various programs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.