പത്തനംതിട്ട: നയവൈകല്യങ്ങളും ദിശാബോധമില്ലായ്മകളും സാമ്പത്തിക ധൂർത്തും മുഖമുദ്രയാക്കിയ ഇടത് ഭരണംമൂലം കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം. കേരള എൻ.ജി.ഒ അസോസിയേഷൻ 38ാമത് ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക സമാഹരണത്തെപോലെ പ്രാധാന്യമുള്ളതാണ് ചെലവ് നിയന്ത്രിക്കുക എന്നതും. എന്നാൽ, ഇതിനായി ഒരു ചെറുവിരലനക്കാനുള്ള ശ്രമംപോലും സർക്കാറിന്റെ ഭാഗത്തിനിന്നുണ്ടാകുന്നില്ല.
വ്യാപക പിൻവാതിൽ നിയമനം തുടരുകയാണ്. 11 ക്ഷാമബത്ത കുടിശ്ശികയാക്കി. മൂന്നു വർഷമായി തടഞ്ഞുവെച്ച ലീവ് സറണ്ടർ ആനുകൂല്യം നാല് വർഷം കഴിഞ്ഞ് നൽകാമെന്ന് ഉത്തരവ് ഇറക്കി ജീവനക്കാരെ സർക്കാർ വഞ്ചിച്ചെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് അജിൻ ഐപ് ജോർജ് അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാറും സംഘടന ചർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഉദയസൂര്യനും യാത്രയയപ്പ് സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധുവും ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.
വിവിധ സമ്മേളനങ്ങളിൽ ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് ജ്യോതിഷ്കുമാർ മലയാലപ്പുഴ, സംസ്ഥാന ട്രഷറർ എ.എം. ജാഫർഖാൻ, രഞ്ജു കെ. മാത്യു, സുനിൽ ജോസ്, പി.എസ്. വിനോദ്കുമാർ, എം.വി. തുളസിരാധ, ഷിബു മണ്ണടി, ബിജു ശാമുവേൽ, ബി. പ്രശാന്ത്കുമാർ, തട്ടയിൽ ഹരികുമാർ, ഷെമീംഖാൻ, എസ്.കെ. സുനിൽകുമാർ, പി.എസ്. മനോജ്കുമാർ, ഡി. ഗീത, അബു കോശി, ജി. ജയകുമാർ, അനു കെ. അനിൽ, നൗഫൽഖാൻ, വിഷ്ണു സലീംകുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.