ചുങ്കപ്പാറയിലും കോട്ടാങ്ങലിലും ലഹരി വിൽപന വ്യാപകം; പരിശോധന പ്രഹസനമെന്ന്​ പരാതി

മ​ല്ല​പ്പ​ള്ളി: ചു​ങ്ക​പ്പാ​റ, കോ​ട്ടാ​ങ്ങ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന പൊ​ടി​പൊ​ടി​ക്കു​മ്പോ​ഴും ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​രും. കോ​ട്ടാ​ങ്ങ​ൽ ജ​ങ്​​ഷ​ൻ, ചു​ങ്ക​പ്പാ​റ ബ​സ്​​സ്റ്റാ​ൻ​ഡ്, ചു​ങ്ക​പ്പാ​റ-​പൊ​ന്ത​ൻ​പു​ഴ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന​യും ക​ഞ്ചാ​വ് വി​ൽ​പ​ന​യും ത​കൃ​തി​യി​ൽ ന​ട​ക്കു​ന്ന​ത്.

ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ടു​ക​ൾ, റ​ബ​ർ തോ​ട്ട​ങ്ങ​ൾ, ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ൾ, ചി​ല സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാ​മാ​ണ് മ​ദ്യ​വി​ൽ​പ​ന ന​ട​ക്കു​ന്ന​ത്. ഓ​ട്ടോ റി​ക്ഷ​ക​ളി​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് മ​ദ്യം എ​ത്തി​ച്ചു​ന​ൽ​കു​ക​യും വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. മ​ദ്യം വാ​ങ്ങു​ന്ന​വ​ർ​ക്ക് റോ​ഡി​ന്റെ വ​ശ​ങ്ങ​ളി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത് മ​ദ്യ​പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യം ഒ​രു​ക്കി ന​ൽ​കു​ന്നു​മു​ണ്ട്. സ​ർ​ക്കാ​ർ മ​ദ്യ​ശാ​ല​ക​ളി​ൽ​നി​ന്ന്​ വാ​ങ്ങു​ന്ന മ​ദ്യ​ത്തി​ന് ഇ​ര​ട്ടി​വി​ല​യ്​​ക്കാ​ണ് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്.

അ​മി​ത വി​ല​യ്​​ക്കും വാ​ങ്ങാ​ൻ ആ​ൾ​ക്കാ​ർ ഉ​ള്ള​തി​നാ​ൽ ദി​നം​പ്ര​തി ക​ച്ച​വ​ട​ക്കാ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കു​ക​യാ​ണ്. സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ മ​ദ്യ​പാ​നി​ക​ളു​ടെ അ​സ​ഭ്യം പ​റ​ച്ചി​ൽ കാ​ര​ണം വ​ഴി ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി. ചു​ങ്ക​പ്പാ​റ ബ​സ്​​സ്റ്റാ​ൻ​ഡി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന യു​വാ​ക്ക​ളു​ടെ എ​ണ്ണ​വും ഏ​റി​വ​രു​ക​യാ​ണ്. എ​ക്സൈ​സ്, പൊ​ലീ​സ് അ​ധി​കാ​രി​ക​ളു​ടെ അ​ന​ങ്ങാ​പ്പാ​റ​ന​യ​മാ​ണ് അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ൾ പെ​രു​കു​ന്ന​തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

അ​ധി​കൃ​ത​ർ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന പ്ര​ഹ​സ​ന​മാ​ക്കു​ക​യാ​ണ്. പൊ​ലീ​സ് അ​ധി​കാ​രി​ക​ളെ റി​യി​ച്ചാ​ൽ അ​റി​യി​ക്കു​ന്ന ആ​ളി​ന്റെ വി​വ​ര​ങ്ങ​ൾ വി​ൽ​പ​ന​ക്കാ​രെ അ​റി​യി​ക്കു​ന്ന സ്ഥി​തി​യാ​ണ്. പൊ​ലീ​സി​ൽ ചി​ല​രു​ടെ ഒ​ത്താ​ശ​യും ഇ​ത്ത​ര​ക്കാ​ർ​ക്കു​ണ്ടെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന ത​ട​യാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Tags:    
News Summary - Drug selling is rampant in Chungapara and Kotangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.