മല്ലപ്പള്ളി: ഭാര്യയെ ഉപദ്രവിച്ചതിനുശേഷം വീട് വിട്ടുപോയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടാങ്ങൽ വായ്പൂര് ചെറുവാപതാൽ നിസ്സാം മൻസിലിൽ അഷ്റഫ് ടി. അസീസി (33)നെയാണ് പെരുമ്പെട്ടി പൊലീസ് തമിഴ്നാട്ടിലെ ഏർവാടി ദർഗയിൽനിന്ന് പിടികൂടിയത്. ഒന്നരവർഷം മുമ്പ് ഭാര്യയെ ക്രൂരമായി മർദിച്ചശേഷം അഷ്റഫ് നാടുവിടുകയായിരുന്നു.
കാണാതായതിനെ തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിൽ പ്രതി ഏർവാടിയിലെ ഒരു സ്ത്രീ മുഖേന വീട്ടുകാർക്ക് പണം അയച്ചുകൊടുക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചു.
തുടർന്ന്, ഇൻസ്പെക്ടർ എം.ആർ. സുരേഷിന്റെ നേതൃത്വത്തിൽ എസ്.ഐ. സുമേഷ്, എസ്.സി.പി.ഒ സോണിമോൻ, സി.പി.ഒമാരായ സുനിൽ, ഉമേഷ് എന്നിവർ ഏർവാടിയിൽ ദിവസങ്ങളോളം താമസിച്ച്, തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ അഷ്റഫിനെ പിടികൂടുകയായിരുന്നു. പ്രതിയെ തിരുവല്ല കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.