പത്തനംതിട്ട: ഇന്ധന വിലവധനവ് മൂലം രാജ്യത്ത് സമസ്ത മേഖലകളിലും വിലക്കയറ്റം സൃഷ്ടിച്ച് ജനജീവിതം ദുസ്സഹമാക്കിയതുമൂലം രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുകയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.എം. നസീര്‍ പറഞ്ഞു. ഇന്ധന വിലവർധനക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭ പരിപാടികളുടെ രണ്ടാം ഘട്ടമായി ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ സഹായിക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ അധിക നികുതി കുറക്കാതെ ജനങ്ങളുടെ പോക്കറ്റടിക്കാനും കേന്ദ്രസര്‍ക്കാറിന് സ്തുതി പാടാനുമാണ് ശ്രമിക്കുന്നതെന്നും പറഞ്ഞു.
അബാന്‍ ജങ്ഷനില്‍നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഉന്തുവണ്ടി വലിച്ചും ഗ്യാസ് സിലണ്ടറില്‍ മാല ചാര്‍ത്തിയും റീത്ത് വെച്ചും പ്രതിഷേധിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, കോണ്‍ഗ്രസ് വക്താവ് പന്തളം സുധാകരന്, മുന്‍ ഡി.സി.സി പ്രസിഡന്റുമാരായ പി. മോഹന്‍രാജ്, ബാബു ജോര്‍ജ്, എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, റിങ്കു ചെറിയാന്, അനീഷ് വരിക്കണ്ണാമല, യു.ഡിഎഫ് കണ്‍വീനര്‍ എ. ഷംസുദ്ദീന്, ജാസിംകുട്ടി, ജി. രഘുനാഥ്, എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, മാത്യു കുളത്തിങ്കല്‍, തോപ്പില്‍ ഗോപകുമാര്‍, ടി.കെ. സാജു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.