വടശേരിക്കര: കാടും നാടും ചേർന്ന പെരിയ നാടാണെങ്കിലും പെരുനാട് വില്ലേജിൽ ഇതുവരെ റീസർവേ നടന്നിട്ടില്ല. റീസർവേ നടന്നാൽ വ്യാജനും ഒറിജിനലുമൊക്കെ തരംതിരിക്കപ്പെടാനാകും. അതിനാൽ റീസർവേ നടത്താൻ അധികൃതരും കൈയേറ്റക്കാരും താൽപര്യപെടുന്നില്ല. സാധാരണക്കാരൊഴികെ മറ്റാരും റീസർവേക്ക് ആവശ്യെപ്പടുന്നുമില്ല. സർക്കാറിെൻറയും വ്യക്തികളുടെയും അധീനതയിലുള്ള ഭൂമി നിലവിലെ നിയമങ്ങൾക്ക് വിധേയമായി നൂതന സാങ്കേതിക വിദ്യകളും സർവേ ഉപകരണങ്ങളും ഉപയോഗിച്ച് കുറ്റമറ്റ രീതിയിൽ സർവേ ചെയ്ത് അവകാശികളുടെ പേരിൽ ചേർത്ത് ഭൂരേഖകൾ തയാറാേക്കണ്ട ജോലി റവന്യൂവകുപ്പിന് കീഴിലെ സർവേയും ഭൂരേഖയും വകുപ്പാണ് ചെേയ്യണ്ടത്.
ഹാരിസൺസും എ.വി.ടിയും അടക്കമുള്ള വൻകിട, ചെറുകിട തോട്ടം ഉടമകൾ ശാസ്ത്രീയമായ റീ സർവേ നടക്കാത്തതിെൻറ മറവിൽ നൂറുകണക്കിന് ഏക്കർ ഭൂമി കൈവശം വെച്ചിരിക്കുന്നു. കോളാമല എസ്റ്റേറ്റിലും ബെഥനിമലയിലുമൊക്കെ സമീപകാലത്ത് ജില്ലയിലെ കച്ചവട പ്രമുഖനും ഗോവൻ ഉപമുഖ്യമന്ത്രിക്കും വരെ സർക്കാർ ഭൂമി തരപ്പെടുത്തിയെടുക്കാനായത് ബന്ധപ്പെട്ടവരുടെ കൈയയച്ചുള്ള സഹായം കൊണ്ടുമാത്രമാണ്.
1882 മുതൽ 1902 കാലത്ത് സംസ്ഥാനത്ത് ആദ്യമായി നടന്ന സെറ്റിൽമെൻറ് സർവേയാണ് റവന്യൂ പ്രവർത്തനങ്ങളുടെ അടിസ്ഥാന രേഖയായി കണക്കാക്കുന്നത്. സെറ്റിൽമെൻറ് രജിസ്റ്ററിൽ വനം, സർക്കാർ ഭൂമി, സ്വകാര്യഭൂമി എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ വനം, സർക്കാർ ഭൂമി എന്ന് രേഖപ്പെടുത്തിയ ഭൂവിഭാഗത്തിന് അവകാശവാദം ഉന്നയിക്കുന്നവർക്ക് അതിന് രേഖയായി പട്ടയമോ, സർക്കാർ പതിച്ച് നൽകിയതിെൻറ എന്തെങ്കിലും രേഖയോ കാട്ടേണ്ടതാണ്.
പെരുനാട്ടിൽ അത്തരം രേഖകളൊന്നുമില്ലാതെ വൻകിട കമ്പനികൾ തൊട്ട് 15 -20 ഏക്കർവരെ കൈവശം െവക്കുന്ന നിരവധി പേരാണുള്ളത്. റവന്യൂ രേഖകൾ നശിപ്പിച്ചും രേഖകളിൽ കൃത്രിമം കാട്ടിയും വൻകിട തോട്ടം ഉടമകൾ പാട്ട വ്യവസ്ഥകൾ ലംഘിച്ചു മരം മുറിച്ചുകടത്താനും വസ്തു മറിച്ചു വിൽക്കാനുമൊക്കെ കാലാകാലങ്ങളിൽ വില്ലേജ് അധികൃതരും ബന്ധപ്പെട്ടവരും കൂട്ടുനിന്നതിെൻറെയാക്കെ നിരവധി കൂട്ടുകച്ചവടങ്ങൾ സമഗ്ര അന്വേഷണം നടത്തിയാൽ പുറത്തുവരും.
1906 ൽ ലണ്ടൻ ആസ്ഥാനമായ ദി റാണി ട്രാവൻകൂർ റബർ കമ്പനി ലിമിറ്റഡ്, കക്കാട്ടാറിെൻറ തീരത്ത് മണിയാർ ഭാഗത്ത് വടശ്ശേരിക്കര താഴത്തില്ലത്തു ചാക്കോ തോമ മുൻപേരായുള്ള ഏതാനും പേരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 432 ഏക്കർ 99 വർഷത്തേക്ക് പാട്ടത്തിന് എടുക്കുന്നതോടുകൂടിയാണ് ഇന്ന് എ.വി.ടി കമ്പനിയുടെ കൈവശമിരിക്കുന്ന പെരുനാട് എസ്റ്റേറ്റ് സ്ഥാപിതമാകുന്നത്. പിന്നീട് 432 ഏക്കറിൽ മാത്രം കുത്തക പാട്ട അവകാശമുണ്ടായിരുന്ന ലണ്ടൻ കമ്പനി വ്യാപകമായി ശബരിമല വനപ്രദേശം വെട്ടിത്തെളിച്ചെടുത്ത് തോട്ട ഭൂമിയുടെ വിസ്തൃതി 1217 ഏക്കറായി വർധിപ്പിച്ചു.
ലണ്ടൻ കമ്പനിയുടെ പ്രതിനിധി എന്ന് പറയപ്പെടുന്ന കോട്ടയം സ്വദേശി ഗോപാലപിള്ളയിൽനിന്ന് 1945 ലാണ് എ.വി.ടി കമ്പനി ഭൂമി വാങ്ങുന്നത്. രണ്ടു കമ്പനിയും ചേർന്ന് പലപ്പോഴായി സെറ്റിൽമെൻറ് രേഖപ്രകാരം അടയാളപ്പെടുത്തിയ 246 ഏക്കർ വനഭൂമിയുൾപ്പെടെ 785 ഏക്കറിന് പട്ടയം നേടുകയും കരം ഒടുക്കുകയും ചെയ്തു. ഇംഗ്ലീഷ് കമ്പനിയിൽനിന്നും എ.വി.ടിയുടെ കൈവശമെത്തിയ 1217 ഏക്കറിൽ നിന്നും 485 ഏക്കർ സർക്കാർ ഭൂമി ഉൾപ്പെടെ കൃത്രിമ രേഖയുണ്ടാക്കി എ.വി.ടി മറിച്ചുവിറ്റു. കണക്കുപ്രകാരം ബാക്കി 732 ഏക്കർ മാത്രമേ എ.വി.ടി യുടെ പെരുനാട് എസ്റ്റേറ്റിൽ ഉണ്ടാകാൻ പാടുള്ളു എങ്കിലും പെരുനാട് വിേല്ലജ് ഓഫിസിലെ രേഖകളിൽ കമ്പനിയുടെ കൈവശം ഇപ്പോഴും 1100 ഏക്കർ ഉണ്ട്.
യഥാർഥത്തിൽ എ.വി.ടിയുടെ ൈകവശം അതിലും വളരെ ഏറെ ഭൂമിയുണ്ട്. രേഖകളനുസരിച്ചായാലും എ.വി.ടിയുടെ കൈവശം 368 ഏക്കർ മിച്ച ഭൂമിയുണ്ടെന്ന് നിലവിലെ രേഖകൾ തെളിയിക്കുന്നുണ്ടെങ്കിലും റീ സർവേ നടത്തി ഇത് ഏറ്റെടുക്കുകയെന്ന പ്രശ്നം അവശേഷിക്കുകയാണ്.
1964 മുതൽ ആരംഭിച്ച സർവേ പ്രവർത്തനങ്ങളെയാണ് റീസർവേ എന്നറിയപ്പെടുന്നത്. സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളുടെയും പുതുക്കിയ സർവേ റെക്കാഡുകൾ തയാറാക്കുന്നതിനാണ് റീസർവേ നടത്തിയത്. റീസർവേ തുടങ്ങി വർഷം ഇത്ര കഴിഞ്ഞിട്ടും പെരുനാട് വില്ലേജിൽ റീസർവേക്കാർ ഇതുവരെ എത്തിയിട്ടില്ല.
റീ–സർവേ നടന്നാൽ
ഓരോരുത്തരുടെയും കൈവശ ഭൂമിയുടെ സ്ഥാനം, അതിർത്തി, വിസ്തീർണം എന്നിവ നിർണയിക്കപ്പെടും.
വിസ്തീർണത്തിന് അനുസരണമായി നികുതി ഈടാക്കാൻ സാധിക്കും.
സർക്കാർ അധീനതയിലുള്ള ഭൂമി പ്രത്യേകമായി തിരിച്ച് സർവേ ചെയ്ത് റെേക്കാഡുകൾ തയാറാക്കുന്നതിനാൽ അനധികൃത ൈകയേറ്റങ്ങളിൽനിന്ന് സർക്കാർ ഭൂമി സംരക്ഷിക്കാൻ സാധിക്കും.
പട്ടയം നൽകുന്നത് ഉൾപ്പെടെ വിവിധ സർക്കാർ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാകും.
ഭൂരഹിതരില്ലാത്ത കേരളം പോലുള്ള സർക്കാറിെൻറ വിവിധ പദ്ധതികൾ പ്രകാരം ഭൂരഹിതർക്ക് ഭൂമി നൽകാൻ സ്ഥലം കണ്ടെത്തുന്നതിന് സാധിക്കും.
സ്വകാര്യ വസ്തുക്കളുടെ അതിർത്തി തിരിച്ച് സ്ഥിരമായ സർവേ അടയാളങ്ങൾ സ്ഥാപിച്ച് അതിനനുസരിച്ച് സർവേ ചെയ്ത് റെേക്കാഡ് തയാറാക്കി സൂക്ഷിക്കുന്നതിനാൽ ൈകയേറ്റങ്ങളുണ്ടാകാതെ സർക്കാർ ഭൂമി സംരക്ഷിക്കുന്നതിന് സാധിക്കും.
പെരുനാട്ടിൽ ആർക്കും കരമടക്കാം
പെരുനാട് വില്ലേജ് ഓഫിസിൽ ജീർണിച്ചതും നശിച്ചതുമായ സർവേ റെക്കാഡുകൾ മാത്രമാണുള്ളത്. ചിലത് പൂർണമായി നശിച്ചുപോയി. അതിനാൽ വാർഡ് അടിസ്ഥാനത്തിൽ സർവേ നമ്പറുകൾ ലഭ്യമല്ല. പിന്നെ ഒരു കൊട്ടത്താപ്പിന് ഭൂമിക്ക് കരം സ്വീകരിച്ചുവരികയാണ്. കരമടക്കാൻ വരുന്നവർ എന്തെങ്കിലും രേഖ കാട്ടിയാൽ അത് ഒറിജിനലോ വ്യാജനോ എന്ന് ഒത്തുനോക്കാൻ വില്ലേജിൽ ആധികാരിക രേഖകൾ ഇല്ല. അതിനാൽ എന്തെങ്കിലും രേഖ കാട്ടിയാൽ ആർക്കും കരമടക്കാം എന്ന സ്ഥിതിയാണിവിടെ. വില്ലേജ് രേഖകൾ നശിപ്പിച്ചത് ഹാരിസൺസും എ.വി.ടിയും ചേർന്നാണെന്ന് ഇവിടത്തെ ഭൂസമരക്കാർ ആരോപിക്കുന്നു.
ഹാരിസൺസിനെതിരെ നടന്ന വിജിലൻസ് അന്വേഷണത്തിൽ ഇവർക്ക് സംസ്ഥാനത്ത് ഭൂമിയുള്ള മിക്ക വില്ലേജുകളിലെയും രേഖകൾ നശിപ്പിക്കപ്പെട്ടതായി കണ്ടെത്തി. സർക്കാറിെൻറ സർവേ നമ്പറുകൾക്ക് പകരം ഇവർ സ്വന്തമായി സർവേ നമ്പറുകൾ സൃഷ്ടിച്ചിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
(തുടരും...)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.