നഴ്സിങ് വിദ്യാർഥിനിയുടെ മരണം: കോളജ് പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റി

പ​ത്ത​നം​തി​ട്ട: ന​ഴ്സി​ങ് വി​ദ്യാ​ർ​ഥി​നി അ​മ്മു സ​ജീ​വി​ന്റെ മ​ര​ണ​ത്തി​ൽ ചു​ട്ടി​പ്പാ​റ ന​ഴ്സി​ങ് കോ​ള​ജ് പ്രി​ന്‍സി​പ്പ​ലി​നെ സ്ഥ​ലം​മാ​റ്റി. കേ​സി​ൽ പ്ര​തി​ക​ളാ​യ മൂ​ന്ന്​ വി​ദ്യാ​ർ​ഥി​നി​ക​ളെ​യും കോ​ള​ജി​ൽ​നി​ന്ന്​ സ​സ്പെ​ൻ​ഡ്​​ ചെ​യ്തി​ട്ടു​ണ്ട്. സീ​പാ​സി​ന്​ കീ​ഴി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ത​ന്നെ​യു​ള്ള സീ​ത​ത്തോ​ട് കോ​ള​ജി​ലേ​ക്കാ​ണ് പ്രി​ന്‍സി​പ്പ​ൽ പ്ര​ഫ. അ​ബ്​​ദു​ൽ അ​സീ​സി​നെ സ്ഥ​ലം​മാ​റ്റി​യ​ത്.

പ​ക​രം സീ​ത​ത്തോ​ട് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ തു​ഷാ​ര​യെ ചു​ട്ടി​പ്പാ​റ ന​ഴ്സി​ങ് കോ​ള​ജി​ലേ​ക്കും മാ​റ്റി​നി​യ​മി​ച്ചു. കേ​സി​ൽ പ്ര​തി​ക​ളാ​യ പ​ത്ത​നാ​പു​രം കു​ണ്ട​യം സ്വ​ദേ​ശി അ​ലീ​ന ദി​ലീ​പ്, ച​ങ്ങ​നാ​ശ്ശേ​രി സ്വ​ദേ​ശി എ.​ടി. അ​ക്ഷി​ത, കോ​ട്ട​യം അ​യ​ര്‍ക്കു​ന്നം സ്വ​ദേ​ശി അ​ഞ്ജ​ന മ​ധു എ​ന്നി​വ​രെ​യാ​ണ്​ കോ​ള​ജി​ൽ​നി​ന്ന്​ സ​സ്പെ​ൻ​ഡ്​​ ചെ​യ്​​ത​ത്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞ ഇ​വ​ർ നി​ല​വി​ൽ ജാ​മ്യ​ത്തി​ലാ​ണ്.

ഇ​തി​നി​ടെ ചു​ട്ടി​പ്പാ​റ ന​ഴ്സി​ങ് കോ​ള​ജി​ലെ സൈ​ക്യാ​ട്രി വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ സ​ജി​ക്കെ​തി​രെ അ​മ്മു​വി​ന്‍റെ പി​താ​വ്​ സ​ജീ​വ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ലോ​ഗ് ബു​ക്ക് കാ​ണാ​താ​യെ​ന്നു​പ​റ​ഞ്ഞ് അ​മ്മു​വി​നെ അ​ധ്യാ​പ​ക​ൻ സ​ജി​യും കേ​സി​ൽ പ്ര​തി​ക​ളാ​യ വി​ദ്യാ​ർ​ഥി​നി​ക​ളും ചേ​ര്‍ന്ന് മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ്​ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. പ്ര​തി​ക​ളാ​യ വി​ദ്യാ​ർ​ഥി​നി​ക​ളെ ഒ​രു​വ​ശ​ത്തും അ​മ്മു​വി​നെ മ​റു​വ​ശ​ത്തും നി​ര്‍ത്തി കൗ​ണ്‍സ​ലി​ങ് എ​ന്ന പേ​രി​ൽ സ​ജി കു​റ്റ​വി​ചാ​ര​ണ ന​ട​ത്തു​ക​യാ​യി​രു​ന്നു. ര​ണ്ടു മ​ണി​ക്കൂ​റി​ല​ധി​ക​മാ​ണ് അ​ധ്യാ​പ​ക​നാ​യ സ​ജി അ​മ്മു​വി​നെ കു​റ്റ​വി​ചാ​ര​ണ ചെ​യ്ത​തെ​ന്നും ഇ​തി​നു​ശേ​ഷ​മാ​ണ് ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്ന്​ വീ​ണ് അ​മ്മു മ​രി​ച്ച​തെ​ന്നും സ​ജീ​വ് പ​റ​യു​ന്നു.

ഡി​സം​ബ​ര്‍ 15നാ​ണ് തി​രു​വ​ന​ന്ത​പു​രം അ​യി​രൂ​പ്പാ​റ സ്വ​ദേ​ശി​യാ​യ അ​മ്മു പ​ത്ത​നം​തി​ട്ട​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന ഹോ​സ്റ്റ​ല്‍ കെ​ട്ടി​ട​ത്തി​ല്‍നി​ന്ന് വീ​ണ്​ മ​രി​ച്ച​ത്. അ​മ്മു​വി​നെ അ​പാ​യ​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു. സ​ഹ​പാ​ഠി​ക​ളാ​യ മൂ​ന്ന്​ വി​ദ്യാ​ര്‍ഥി​നി​ക​ളെ പ​ത്ത​നം​തി​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ഇ​വ​ര്‍ക്കെ​തി​രെ ആ​ത്മ​ഹ​ത്യ പ്രേ​ര​ണാ​ക്കു​റ്റം ഉ​ള്‍പ്പെ​ടെ ചു​മ​ത്തു​ക​യും​ചെ​യ്തു.

ആത്മഹത്യാകുറിപ്പ് കണ്ടെത്തി

പ​ത്ത​നം​തി​ട്ട: ന​ഴ്​​സി​ങ്​ വി​ദ്യാ​ർ​ഥി അ​മ്മു സ​ജീ​വി​ന്റെ ആ​ത്മ​ഹ​ത്യാ കു​റി​പ്പ് ക​ണ്ടെ​ത്തി. സ​ഹ​പാ​ഠി​ക​ളാ​യ ചി​ല കു​ട്ടി​ക​ളി​ൽ നി​ന്ന്​ പ​രി​ഹാ​സ​വും മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ളും നേ​രി​ട്ടു​വെ​ന്ന്​ മാ​ത്ര​മാ​ണ്​ ക​ത്തി​ലു​ള്ള​ത്. തീ​യ​തി​യോ ഒ​പ്പോ ഇ​ല്ല. അ​മ്മു​വി​ന്റെ വ​സ്ത്ര​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളും മാ​താ​പി​താ​ക്ക​ൾ ഹോ​സ്റ്റ​ലി​ൽ നി​ന്ന് തി​ങ്ക​ളാ​ഴ്ച ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. അ​തി​നി​ട​യി​ൽ നി​ന്നാ​ണ്​ അ​മ്മു എ​ഴു​തി​യ കു​റി​പ്പ് ക​ണ്ടെ​ത്തി​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ തൃ​പ്തി​യു​ണ്ടെ​ന്നും കു​റ്റ​വാ​ളി​ക​ള്‍ ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും പി​താ​വ്​ സ​ജീ​വ് പ​റ​ഞ്ഞു. പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ലി​ന് വീ​ഴ്ച പ​റ്റി. ഒ​രു ത​വ​ണ പ​റ​യു​ന്ന കാ​ര്യ​മ​ല്ല പ്രി​ന്‍സി​പ്പ​ൽ പി​ന്നീ​ട് പ​റ​യു​ന്ന​ത്​​-​സ​ജീ​വ്​ പ​റ​ഞ്ഞു.

News Summary - Nursing student's death: College principal transferred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.