പത്തനംതിട്ട: പമ്പാനദി ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിെൻറ ശക്തിയും ദൗർബല്യവുമായിരുന്നു. പമ്പയെ ഇത്രയും സ്നേഹിച്ച ഒരാൾ ഉണ്ടാകില്ല എന്നാണ് കോഴഞ്ചേരിക്കാർ പറയുന്നത്. പ്രകൃതിയെയും ജീവജാലങ്ങളെയും സ്നേഹിക്കാൻ അദ്ദേഹം പ്രത്യേക താൽപര്യമെടുത്തിരുന്നു.
പമ്പ അദ്ദേഹത്തിെൻറ ജീവിതത്തിെൻറ ഭാഗമായിരുന്നു. വിശാലമായ പമ്പ മണൽപുറത്താണ് പ്രസിദ്ധമായ മാരാമൺ കൺെവൻഷൻ നടക്കുന്നത്. മണപ്പുറവുമായി അദ്ദേഹത്തിനുള്ള ആത്മബന്ധം വലുതായിരുന്നു. അദ്ദേഹത്തിെൻറ ആത്മീയ കർമമണ്ഡലം കുടികൊള്ളുന്നത് പമ്പയുടെ തീരത്താണ്.
പിറന്ന് വീഴും മുേമ്പ താൻ മാരാമൺ കൺെവൻഷനിൽ പെങ്കടുത്തിട്ടുണ്ടെന്ന് ക്രിസോസ്റ്റം തമാശയായിപറയുമായിരുന്നു. അദ്ദേഹത്തെ ഗർഭംധരിച്ചിരുന്ന അമ്മ കൺവെൻഷനിൽ പെങ്കടുത്തതാണ് ഈ വാക്കുകൾക്ക് പിന്നിൽ.
മാരാമൺ കൺവെൻഷൻ പ്രസംഗം കേട്ടുകൊണ്ടിരിക്കുമ്പോൾ തെൻറ മാതാപിതാക്കൾക്ക് ഉണ്ടായ ഉൾവിളിയാണ് തന്നെ ആത്മീയ പാതയിലേക്ക് വഴിതിരിച്ചുവിട്ടതെന്ന് വലിയമെത്രാപ്പോലീത്ത പറയുമായിരുന്നു. ചെറുപ്പം മുതലേ മാരാമൺ കൺെവൻഷനിൽ പങ്കെടുത്തിരുന്ന അദ്ദേഹം, കഴിഞ്ഞ നൂറു വർഷവും ഇതിെൻറ ഭാഗമായിരുന്നു. പണ്ടത്തെ മണപ്പുറവും ഇപ്പോഴത്തെ ശോച്യാവസ്ഥയും അദ്ദേഹത്തെ ഏെറ വേദനിപ്പിച്ചിരുന്നു. പമ്പയാറിെൻറ തീരമാണ് അദ്ദേഹം വിശ്രമജീവിതത്തിനായി തെരഞ്ഞെടുത്തതും. പമ്പയുടെ തീരത്തെ ബിഷപ് ഹൗസിൽ ഇരുന്നാൽ പമ്പയുടെ ഒഴുക്ക് കാണാനാകും. പമ്പയിൽ നിന്നുള്ള കുളിർകാറ്റ് അദ്ദേഹത്തിെൻറ ജീവിതത്തിെൻറ ഭാഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.