പന്തളം: കുവൈത്തിൽ താമസ സ്ഥലത്തെ അഗ്നിബാധയിൽ ജീവൻ പൊലിഞ്ഞ ആകാശിന് ബന്ധുക്കളും നാട്ടുകാരും കണ്ണീരോടെ യാത്രാമൊഴി നൽകി. പന്തളം മുടിയൂർക്കോണം ഐരാണിക്കുഴി ശോഭാലയത്തിൽ ആകാശ് എസ്. നായരുടെ മൃതശരീരം വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് വീട്ടുവളപ്പിൽ സംസ്കരിച്ചത്. ഇടപ്പോണിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ശനിയാഴ്ച രാവിലെയാണ് വീട്ടിൽ കൊണ്ടുവന്നത്.
പന്തളം എസ്.എച്ച്.ഒ. പ്രജീഷ് ശശിയുടെ മേൽനോട്ടത്തിൽ പൊലീസ് സംഘത്തിന്റെ അകമ്പടിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ആകാശിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ ഒട്ടേറെപേർ ആശുപത്രിയിൽ നിന്ന് വിലാപയാത്രയിൽ അണിനിരന്നു. രാവിലെ മുതൽ വീട്ടിലെത്തിച്ച മൃതദേഹം കാണാൻ ജനങ്ങൾ വീട്ടിലേക്ക് ഒഴുകിയെത്തി. ഉച്ചക്ക് രണ്ടരയോടെ സഹോദരി ശാരിയുടെ മകൻ അശ്വിൻ ചിതക്ക് തീകൊളുത്തി.
ജില്ലാ കലക്ടർക്ക് വേണ്ടി അടൂർ ആർ.ഡി.ഒ വി. ജയമോഹൻ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു. മന്ത്രി സജി ചെറിയാൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആൻറണി എം.പി, നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ്, ഡെപ്യൂട്ടി ചെയർപേഴ്സൻ യു. രമ്യ, അടൂർ ഡി.വൈ.എസ്.പി ജയരാജ്, മുൻ മന്ത്രി പന്തളം സുധാകരൻ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടം, കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, ഡി.സി.സി പ്രസിഡൻറ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, ബി.ജെ.പി ജില്ലാ പ്രസിഡൻറ് വി.എസ്. സൂരജ്, യു.ഡി.എഫ് മണ്ഡലം കൺവീനർ പഴകുളം ശിവദാസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സക്കറിയ വർഗീസ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എസ്. ഷെരീഫ്, മണ്ഡലം ജനറൽ സെക്രട്ടറി ഇ.എസ്. നുജുമുദ്ദീൻ, കെ.എസ്.യു ജില്ല ജന. സെക്രട്ടറി അഡ്വ. അഭിജിത്ത് മുകടിയിൽ, സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.ഡി. ബൈജു, പി.വി. ഹർഷകുമാർ, മുൻ എം.എൽ.എ രാജു എബ്രഹാം, മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. മാത്യുസ് മാർ തീമോത്തിയോസ്, വൈദിക സംഘം ജനറൽ സെക്രട്ടറി റവ. ഫാ ഡോ. നൈനാൻ വി. ജോർജ്, ഭദ്രാസന കൗൺസിൽ അംഗം എബി കുന്നിക്കുഴി, മനേജിങ് കമ്മറ്റി അംഗം രാജൻ മത്തായി, ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വിക്ടർ ടി. തോമസ്, വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ കൗൺസിൽ അംഗം സുബൈർ തൊടുപുഴ, ജില്ലാ പ്രസിഡന്റ് ഷാജി റസാഖ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അബ്ദുൽ ജബ്ബാർ, മുഹമ്മദ് ഷിയാസ്, എച്ച്. നവാസ്, കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻമാരായ പ്രഫ. ടി.കെ. ജോൺ, ജോസഫ്. എം. പുതുശ്ശേരി, ഉന്നത അധികാര സമിതി അംഗം കെ.ആർ. രവി, എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മെമ്പർ പന്തളം ശിവൻകുട്ടി, എസ്.എൻ.ഡി.പി യൂനിയൻ കൺവീനർ സുനിൽ മുണ്ടപ്പള്ളി, നഗരസഭ കൗൺസിലർമാരായ സൗമ്യ സന്തോഷ്, കെ.ആർ. വിജയകുമാർ, ബെന്നി മാത്യു, സുനിത വേണു, പി.കെ. പുഷ്പലത, ലസിത നായർ, ആർ. ശ്രീലേഖ, കെ. സീന, മഞ്ജുഷ സുമേഷ്, സൂര്യ എസ്. നായർ, രശ്മി രാജീവ്, പന്തളം മഹേഷ്, പന്തളം പ്രസ് ക്ലബ് പ്രസിഡൻറ് നൂറനാട് മധു, സെക്രട്ടറി എ. ഷാനവാസ് ഖാൻ തുടങ്ങിയവർ മൃതദേഹത്തിൽ അന്ത്യേചചാരമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.