പന്തളം : 18 അംഗ ഭൂരിപക്ഷത്തോടെ ബി.ജെ.പി. ഭരിക്കുന്ന പന്തളം നഗരസഭയിൽ ലോക്സഭ തെരെഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പാർട്ടി മൂന്നാം സ്ഥാനത്തായി. യു.ഡി.എഫ് 7945 വോട്ടുനേടി ഒന്നാമതെത്തിയപ്പോൾ പ്രധാനപ്രതിപക്ഷമായ എൽ.ഡി.എഫ് രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. എൽ.ഡി.എഫ് 7656 വോട്ടും ബി.ജെ.പി 7289 വോട്ടുമാണ് നേടിയത്. 125 വോട്ടാണ് നോട്ടക്ക് ലഭിച്ചത്. നഗരസഭ പരിധിയിലുള്ള 31 ബൂത്തുകളിലെ ഫലം പരിശോധിക്കുമ്പോഴാണ് ഈ വ്യത്യാസം. ബി.ജെ.പി കൗൺസിലർമാരുടെ 18 വാർഡുകളിൽ പലയിടത്തും പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പോയി. ബി.ജെ.പി വ്യക്തമായ ഭൂരിപക്ഷത്തിൽ വിജയിച്ച് ഭരണം നടത്തിവരുന്ന നഗരസഭയിലാണ് ഗണ്യമായ കുറവനുഭവപ്പെട്ടത്.
ഭരണകക്ഷികൾക്കിടയിൽ തുടക്കത്തിലുണ്ടായിരുന്ന തുറന്നടിച്ച പോരും തുടർന്നുണ്ടായ സമരങ്ങളുമെല്ലാം തിരഞ്ഞെടുപ്പിനെയും ബാധിച്ചു. ശബരിമല യുവതി പ്രവേശന വിരുദ്ധ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ട 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന കെ. സുരേന്ദ്രൻ 10,022 വോട്ടുമായി മുന്നിൽ നിന്ന സ്ഥാനത്താണ് ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 2019ലും ഇടതുപക്ഷം 7947 വോട്ടുനേടി രണ്ടാം സ്ഥാനത്തായിരുന്നു. അന്ന് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ട യു.ഡി.എഫാണ് ഇക്കുറി കുതിച്ചുകയറിയത്. നഗരസഭ പരിധിയിൽ ഒരുവോട്ടുപോലും നോട്ടക്കില്ല. ബിജെപി ഭരിക്കുന്ന കുളനട പഞ്ചായത്തിലും യു.ഡി.എഫിനാണ് മുൻതൂക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.